അന്യ സംസ്ഥാന ലോബിയുമായി ചേര്‍ന്ന് കലക്ടര്‍ ടൂറിസത്തെ തകര്‍ക്കുന്നു: എം എം മണി
അന്യ സംസ്ഥാന ലോബിയുമായി ചേര്‍ന്ന് കലക്ടര്‍ ടൂറിസത്തെ തകര്‍ക്കുന്നു: എം എം മണി

ഇടുക്കി: ജില്ലയുടെ ടൂറിസത്തെ തകര്‍ക്കാന്‍ കലക്ടര്‍ അന്യ സംസ്ഥാന ലോബിയുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുകയാണെന്നും എന്തുവിലകൊടുത്തും ചെറുക്കുമെന്നും എം എം മണി എംഎല്‍എ. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ജീപ്പ് സഫാരിക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന് ആവശ്യപ്പെട്ട് ജില്ലാ മോട്ടോര്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടുക്കിയില്‍ കഴിവ് തെളിയിച്ച നിരവധി കലക്ടര്‍മാര്‍ ഉണ്ടായിരുന്നു. എന്നാല്‍, നിലവിലെ കലക്ടര്‍ ടൂറിസത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും എം എം മണി കുറ്റപ്പെടുത്തി. സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനന്‍, പ്രസിഡന്റ് ആര്‍. തിലകന്‍, എം സി ബിജു, കെ വി ബാബു എന്നിവര്‍ സംസാരിച്ചു. ഡ്രൈവര്‍മാരും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധിപേര്‍ സമരത്തില്‍ പങ്കെടുത്തു.
What's Your Reaction?






