ഗതാഗത വകുപ്പ് മന്ത്രിക്കെതിരെ വിമര്‍ശനവുമായി മൂന്നാറിലെ ടാക്സി തൊഴിലാളികള്‍
ഗതാഗത വകുപ്പ് മന്ത്രിക്കെതിരെ വിമര്‍ശനവുമായി മൂന്നാറിലെ ടാക്സി തൊഴിലാളികള്‍

ഇടുക്കി: ഗതാഗത വകുപ്പ് മന്ത്രിക്കെതിരെ വിമര്‍ശനവുമായി മൂന്നാറിലെ ടാക്സി തൊഴിലാളികള്‍ രംഗത്ത്. ഒരു മന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാന്‍ ഇന്ത്യന്‍ പൗരനെന്ന നിലയില്‍ അവകാശമുണ്ടെന്നും അതിന്റെ പേരില്‍ മോട്ടോര്‍ വാഹനവകുപ്പ് ടാക്സി തൊഴിലാളികളെ ചൂഷണം ചെയ്യുകയാണെന്നും ഇവര്‍ ആരോപിച്ചു. റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസ് മൂന്നാറിലെ റോഡില്‍ സുരക്ഷിതമല്ല. പുതിയതായി കെഎസ്ആര്‍ടിസി സൈറ്റ് സീന്‍ സര്‍വീസുകള്‍ ആരംഭിച്ചത് എംഎല്‍എയുടെ നിര്‍ദേശപ്രകാരമാണോയെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്നും തൊഴിലാളി പ്രതിനിധി സുമേഷ് പറഞ്ഞു.
What's Your Reaction?






