തണല്‍ അഭയകേന്ദ്രം നിര്‍മാണോദ്ഘാടനം ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിച്ചു
തണല്‍ അഭയകേന്ദ്രം നിര്‍മാണോദ്ഘാടനം ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിച്ചു

ഇടുക്കി: ദേശിയ നഗര ഉപജീവനമിഷന്‍ - നഗര ദരിദ്രര്‍ക്കുള്ള പാര്‍പ്പിട പദ്ധതിയുടെ ഭാഗമായി കട്ടപ്പന നഗരസഭ ആരംഭിക്കുന്ന 'തണല്‍' അഭയ കേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനം കട്ടപ്പന പേഴുംകവലയില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ ബീന ടോമി അധ്യക്ഷയായി. യോഗത്തില്‍ കുടുബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ റെജീനാ ടി.എം. മുഖ്യപ്രഭാഷണം നടത്തി.
40 പേര്‍ക്ക് താമസസൗകര്യം, ഡോക്ടറുടെ സേവനം, ഫാര്‍മസി, ലിഫ്റ്റ് തുടങ്ങിയ സൗകര്യങ്ങള്‍ മൂന്ന് നിലകളിലായി നിര്‍മിക്കുന്ന സമുച്ചയത്തിലുണ്ടാകും. അശരണര്‍ക്കും നിര്‍ധനര്‍ക്കും തണല്‍ അഭയമാകും. നാഷണല്‍ അര്‍ബന്‍ ലൗവ്‌ലിഹുഡ് മിഷന്‍ അനുവദിച്ച 3.15 കോടിയും നഗരസഭയുടെ 40 ലക്ഷവും ചെലവഴിച്ചാണ് നിര്‍മാണം. വൈസ് ചെയര്‍മാന്‍ അഡ്വ. കെ.ജെ ബെന്നി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സിബി പാറപ്പായി, മനോജ് മുരളി, ജാന്‍സി ബേബി, ഐബിമോള്‍ രാജന്‍, ലീലാമ്മ ബേബി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






