പവര്‍ഹൗസ് -ചിന്നക്കനാല്‍ റോഡില്‍ ശയന പ്രദക്ഷിണം നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
പവര്‍ഹൗസ് -ചിന്നക്കനാല്‍ റോഡില്‍ ശയന പ്രദക്ഷിണം നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഇടുക്കി: ഇടുക്കി പവര്‍ഹൗസ് -ചിന്നക്കനാല്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് റോഡിലെ ചെളികുഴിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശയന പ്രദക്ഷിണം നടത്തി.
ദിവസേന ആയിരത്തിലേറെ വിനോദ സഞ്ചാരികളെത്തുന്ന ഈ റോഡിന്റെ 3 കിലോമീറ്റര്‍ ഭാഗമാണ് പൂര്‍ണമായി തകര്‍ന്നുകിടക്കുന്നത്. നിര്‍മാണം ആരംഭിച്ച് മൂന്ന് വര്‍ഷം പിന്നിടുമ്പോഴും റോഡ് പഴയപടി തന്നെ. കരാര്‍ ഏറ്റെടുത്തിരുന്ന കുഞ്ചിത്തണ്ണി ലേബര്‍ സൊസൈറ്റി പാതിവഴിയില്‍ നിര്‍മാണ ജോലികള്‍ ഉപേക്ഷിച്ചു പോയതോടെ പ്രദേശവാസികള്‍ ഏറെ ദുരിതത്തിലായി. വിഷയം
പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും എംഎല്‍എയുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും ദ്ധ്രേയില്‍പെടുത്തിട്ടും നാളിതുവരെ യാതൊരുവിധ നടപടിയും ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തിയത്. റോഡില്‍ ശയന പ്രദക്ഷിണം ആരംഭിച്ചതോടെ നിരവധി വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ ഗതാഗതകുരുക്കില്‍ കുടുങ്ങി. അരമണിക്കൂര്‍ നീണ്ടുനിന്ന ശയന പ്രദക്ഷിണത്തിനുശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഇനിയും റോഡ് ഗതാഗത യോഗ്യമാക്കാന്‍ അധികൃതര്‍ തയാറായില്ലായെങ്കില്‍ പിഡബ്ല്യുഡി, എംഎല്‍എ ഓഫീസ് പടിക്കലേക്ക് സമരം വ്യാപിപ്പിക്കുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു
What's Your Reaction?






