വിഷന്‍ 2031 സെമിനാര്‍: 48 ലക്ഷം കുടുംബങ്ങളില്‍ കുടിവെള്ളമെത്തി: മന്ത്രി റോഷി അഗസ്റ്റിന്‍
വിഷന്‍ 2031 സെമിനാര്‍: 48 ലക്ഷം കുടുംബങ്ങളില്‍ കുടിവെള്ളമെത്തി: മന്ത്രി റോഷി അഗസ്റ്റിന്‍
ഇടുക്കി: മുഴുവന്‍ കുടുംബങ്ങളിലും ശുദ്ധജലമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ജലവിഭവ വകുപ്പിന്റെ വിഷന്‍ 2031 സംസ്ഥാനതല സെമിനാര്‍ കട്ടപ്പന സെന്റ് ജോര്‍ജ് പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 17 ലക്ഷത്തില്‍നിന്ന് 48 ലക്ഷം കുടുംബങ്ങളില്‍ കുടിവെള്ളമെത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ജലത്തെ ആശ്രയിച്ചാണ് നാടിന്റെ നിലനില്‍പ്പ്. ജലവിഭവത്തിന്റെ മാനേജ്‌മെന്റ് കാര്യക്ഷമമായി സര്‍ക്കാര്‍ നടത്തിവരുന്നു. ജലാശയങ്ങളുടെ ആഴം വര്‍ധിപ്പിക്കല്‍, ഡാം ഡീസില്‍റ്റേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കാര്‍ഷിക മേഖലയെ ശാക്തീകരിക്കുന്നതിന് മൈക്രോ ഇറിഗേഷന്‍ പദ്ധതികളും നടപ്പാക്കുന്നു. ശാസ്ത്രീയ കൃഷിരീതികളിലൂടെ വിളവ് വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഹില്ലി അക്വ കുപ്പിവെള്ളം വിദേശ രാജ്യങ്ങളിലേക്ക് കയറ്റിയയ്ക്കുന്നു. ഹരിത രീതിയിലുള്ള കുപ്പികള്‍ പുറത്തിറക്കുന്ന പദ്ധതിക്ക് ഉടന്‍ തുടക്കം കുറിക്കുമെന്നും മന്ത്രി പറഞ്ഞു.
സമ്മേളനത്തില്‍ ജല വിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ സിന്‍ഹ, ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ബിനു ഫ്രാന്‍സിസ് എന്നിവര്‍ ആമുഖ പ്രഭാഷണവും ജലവിഭവ വകുപ്പിന്റെ വിവിധ പദ്ധതികളുടെ റിപ്പോര്‍ട്ട് അവതരണവും നടത്തി. എംഎല്‍എമാരായ എം എം മണി, അഡ്വ. എ രാജ, കേരള വാട്ടര്‍ അതോറിറ്റി എംഡി പി ബി നൂഹ്, കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, കട്ടപ്പന നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി, വാര്‍ഡ് കൗണ്‍സിലര്‍ ജാന്‍സി ബേബി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ്, കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ അംഗം ജോസ് പാലത്തിനാല്‍, ജലവിഭവ വകുപ്പ് ചീഫ് എന്‍ജിനീയര്‍മാരായ ബിനോയി ടോമി ജോര്‍ജ്, വി കെ പ്രദീപ്, ഗ്രൗണ്ട് വാട്ടര്‍ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് റിനി റാണി, സംഘാടക സമിതി അംഗങ്ങളായ ഇടുക്കി ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് അഡ്വ. മനോജ് എം തോമസ്, വി. ആര്‍. ശശി, ജിന്‍സണ്‍ വര്‍ക്കി, ഷാജി നെല്ലിപ്പറമ്പില്‍, ഷാജി പാമ്പൂരി തുടങ്ങിയവര്‍ പങ്കെടുത്തു. 1500 ലധികം പേര്‍ സെമിനാറില്‍ പങ്കെടുത്തു.
What's Your Reaction?

