കട്ടപ്പന നഗരസഭ വയോജനസംഗമം നടത്തി
കട്ടപ്പന നഗരസഭ വയോജനസംഗമം നടത്തി
ഇടുക്കി: സാമൂഹിക സുരക്ഷ വയോമിത്രം പദ്ധതിയുടെ ഭാഗമായി കട്ടപ്പന നഗരസഭ വയോജനസംഗമം വര്‍ണ്ണപ്പകിട്ട് നടത്തി. പള്ളിക്കവല സിഎസ്‌ഐ ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. വയോജനങ്ങളെ മാനസിക സംഘര്‍ഷത്തില്‍ നിന്ന് ഒഴിവാക്കി സ്വയംപര്യാപ്തതയിലേക്ക് കൊണ്ടുവരാന്‍ ഉതകുന്ന മാര്‍ഗമാണ് വയോജന സംഗമങ്ങള്‍ എന്ന് അദ്ദേഹം പറഞ്ഞു. വയോജനങ്ങള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കാന്‍ വയോജന കമ്മീഷന്‍ നിയമംമൂലം രൂപീകൃതമായ രാജ്യത്തെ ആദ്യസംസ്ഥാനമാണ് കേരളമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഏകാന്തത നിറഞ്ഞ വീടുകളിലെ മൂകതയില്‍ നിന്നുള്ള മാറ്റവും പ്രായത്തിന്റെ അവശതകള്‍ മറന്ന് ആര്‍ത്തുല്ലസിച്ച വയോജനങ്ങളുമായിരുന്നു പരിപാടിയുടെ മുഖ്യആകര്‍ഷണം. നഗരസഭ പരിധിയിലെ മുഴുവന്‍ വാര്‍ഡുകളിലെയും വയോജനങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി അധ്യക്ഷയായി. കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവത്ത്, നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി, നഗരസഭാ സെക്രട്ടറി അജി കെ തോമസ്, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.
What's Your Reaction?

