വാത്തിക്കുടി പഞ്ചായത്ത് വികസന സദസ് നടത്തി
വാത്തിക്കുടി പഞ്ചായത്ത് വികസന സദസ് നടത്തി

ഇടുക്കി: വാത്തിക്കുടി പഞ്ചായത്ത് വികസന സദസ് മുരിക്കാശേരി മാതാ കണ്‍വന്‍ഷന്‍ ഹാളില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ വികസനനേട്ടങ്ങള്‍ വിലയിരുത്തുവാന്‍ ചേര്‍ന്ന
സദസില്‍ നിന്ന് ഭരണകക്ഷിയായ യുഡിഎഫ് വിട്ടുനിന്നു. പഞ്ചായത്തിന്റെ 5 വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കുമുമ്പില്‍ അവതരിപ്പിക്കുന്നതിനുംപൊതുജനാഭിപ്രായങ്ങള്‍ ലഭ്യമാക്കി ഭാവി വികസനത്തിനായുള്ള ആശയങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമാണ് സദസ് നടത്തിയത്. ഹരിതകര്‍മസേന അംഗങ്ങളെ യോഗത്തില്‍ ആദരിച്ചു. സംസ്ഥാനസര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെ വീഡിയോ പ്രദര്‍ശനവും നടത്തി. പഞ്ചായത്തംഗം അലിയാര്‍ കൊച്ചുമുഹമ്മദ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് സെക്രട്ടറി ആകാശ് കെ വി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സിബിച്ചന്‍ തോമസ്, പഞ്ചായത്തംഗങ്ങളായ റോണിയോ എബ്രഹാം, സനില വിജയന്‍, വിജി ജോര്‍ജ്, സുരേഷ് സുകുമാരന്‍, ബിനു പട്ടരുകണ്ടത്തില്‍, മിനി സിബിച്ചന്‍, ലൈല മണി,
സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ആതിര അനില്‍, മുരിക്കാശേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ എന്‍ ചന്ദ്രന്‍, തോപ്രാംകുടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അനീഷ് കാലാച്ചിറ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജിമ്മി സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






