അയ്യപ്പന്‍കോവില്‍ തൂക്കുപാലത്ത് സഞ്ചാരികളുടെ തിരക്ക്
അയ്യപ്പന്‍കോവില്‍ തൂക്കുപാലത്ത് സഞ്ചാരികളുടെ തിരക്ക്

ഇടുക്കി: ഓണാവധി ആരംഭിച്ചതോടെ അയ്യപ്പന്‍കോവില്‍ തൂക്കുപാലത്ത് സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കുന്നു. തിരുവോണം, അവിട്ടം ദിനങ്ങളിലായി ആയിരത്തിലേറെ സഞ്ചാരികളാണ് തൂക്കുപാലവും പരിസരവും കാണാനെത്തിയത്. എന്നാല്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇടുക്കി അണക്കെട്ടില്‍ വെള്ളം കയറിയിരിക്കുന്നതിനാല്‍ വലിയ പാലവും ചെറിയ പാലവും വെള്ളത്തിനടിയിലാകുകയും അക്കരയിക്കര കടക്കണമെങ്കില്‍ തൂക്കുപാലത്തെ ആശ്രയിക്കേണ്ടതായും വരുന്നുണ്ട്. എന്നാല്‍ ഒരേ സമയം 25 പേര്‍ക്ക് മാത്രം കയറാവുന്ന എന്ന കലക്ടറുടെ ഓര്‍ഡര്‍ നിലനില്‍ക്കെയാണ് പാലത്തില്‍ നൂറിലേറെ പേര്‍ ഒരേ സമയം കയറുന്നത്. സഞ്ചാരികളെ നിയന്ത്രിക്കാന്‍ ഒന്നോ രണ്ടോ പൊലീസുകാര്‍ ഉണ്ടെങ്കിലും ചില സമയങ്ങളില്‍ ഇവരെക്കൊണ്ട് സഞ്ചാരികളെ നിയന്ത്രിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. വര്‍ഷങ്ങളായി പലത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ തൂക്കുപാലം ഏത് നിമിഷവും അപകടത്തില്‍പെടുന്ന സാഹചര്യവുമുണ്ട്. സഞ്ചാരികള്‍ പാലം പിടിച്ചു കുലുക്കുന്നതും അപകടം സംഭവിക്കുന്ന രീതിയില്‍ പെരുമാറുന്നതും ഭീതി സൃഷ്ടിക്കുന്നു. വരുംദിവസങ്ങളില്‍ കൂടുതല്‍ സഞ്ചാരികളെത്താന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിക്കുകയും ഉടന്‍തന്നെ പാലത്തിന്റെ അറ്റകുറ്റുകള്‍ പണികള്‍ നടത്താന്‍ ജില്ലാ ഭരണകൂടം ഇടപെടല്‍ നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






