മരിയന്‍ ഭക്തരുടെ സ്നേഹസംഗമ വേദിയായി രാജകുമാരി മരിയന്‍ തീര്‍ഥാടനം
മരിയന്‍ ഭക്തരുടെ സ്നേഹസംഗമ വേദിയായി രാജകുമാരി മരിയന്‍ തീര്‍ഥാടനം

ഇടുക്കി: മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ രാജകുമാരി ദൈവമാതാ പള്ളിയിലേക്ക് എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി ഇടുക്കി രൂപത മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തില്‍ നടത്തിയ മരിയന്‍ തീര്‍ത്ഥാടനം ഭക്തരുടെ സ്നേഹസംഗമ വേദിയായി. രാജകുമാരിയുടെ മണ്ണിലേക്കെത്തിയത് ഇരുപത്തി അയ്യായിരത്തോളം തീര്‍ത്ഥാടകറാണ്. കഴിഞ്ഞ നാല് വര്‍ഷമായി മരിയന്‍ തീര്‍ത്ഥാടനത്തിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് ഒരു വര്‍ഷം തീര്‍ത്ഥാടനം തടസപ്പെടുകയും എന്നാല്‍ ഈ വര്‍ഷം അടിമാലിയില്‍ നിന്നും ആരംഭിച്ച തീര്‍ത്ഥാടനം രാജാക്കാട് ക്രിസ്തുരാജ ഫെറോന പള്ളിയില്‍ എത്തി പ്രാര്‍ത്ഥനകള്‍ക്കുശേഷമാണ് പുനരാരംഭിച്ചത.് പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് പ്രാര്‍ത്ഥനകള്‍ ഉരുവിട്ട് പരിശുദ്ധ അമ്മയുടെ അനുഗ്രഹം തേടി ഒന്‍പത് കിലോമീറ്റര്‍ ദൂരം നാല് മണിക്കൂര്‍ കൊണ്ടാണ് ഭക്തജനങ്ങള്‍ എത്തിയത്. തീര്‍ത്ഥാടന യാത്ര കടന്നുവരുന്ന വഴികളില്‍ ഭക്തരായ ആളുകള്‍ കാത്തുനില്‍ക്കുകയും വേണ്ടുന്ന സഹായങ്ങളും നല്‍കി. ഒപ്പം വിവിധ ഇടങ്ങളില്‍ വ്യാപാരികളും സന്നദ്ധ സംഘടനകളും ബിഷപ്പിനെയും തീര്‍ത്ഥാടകരെയും സ്വീകരിച്ചു. നൂറിലധികം കുഞ്ഞുങ്ങള്‍ വിശുദ്ധരുടെ വിവിധങ്ങളായ രൂപഭാവങ്ങളില്‍ തീര്‍ത്ഥാടകരെ സ്വാഗതം ചെയ്ത കാഴ്ച ആകര്‍ഷകമായിരുന്നു. സമീപ ഇടവകകളില്‍ നിന്നും കാല്‍നടയായി മറ്റൊരു തീര്‍ത്ഥാടനവും പള്ളിയില്‍ എത്തിയിരുന്നു. പളളിയിലെത്തിയ എല്ലാ തീര്‍ത്ഥാടകര്‍ക്കും നേര്‍ച്ചസദ്യയും ഒരുക്കിയിരുന്നു. തുടര്‍ന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാനയും നടത്തി. വികാരി മോണ്‍. ജോസ് നരിതൂക്കില്‍, സഹവികാരിമാരായ ഫാ. ജോബി മാതാളികുന്നേല്‍, ഫാ. അലക്‌സ് ചേന്നംകുളം കൈക്കാരന്മാരായ ബേബി തറപ്പേല്‍, ജെയ്‌സണ്‍ അങ്ങാടിയത്ത്, ജോയി പുതിയേടത്ത്, ബെന്നി പറപ്പള്ളില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






