കട്ടപ്പന എന്‍എസ്എസ് കരയോഗത്തില്‍ വിഷു ആഘോഷിച്ചു
കട്ടപ്പന എന്‍എസ്എസ് കരയോഗത്തില്‍ വിഷു ആഘോഷിച്ചു

ഇടുക്കി: കട്ടപ്പന എന്‍എസ്എസ് കരയോഗത്തില്‍ വിഷുദിന ആഘോഷവും വിഷുക്കണി സമര്‍പ്പണവും വിഷു കൈനീട്ടം നല്‍കലും നടന്നു. കരയോഗം പ്രസിഡന്റ് കെ വി വിശ്വനാഥന്‍ വണ്ടാനത്ത് ഉദ്ഘാടനം ചെയ്തു. സമൃദ്ധിയുടെയും നന്മയുടെയും ആഘോഷമായ വിഷു ഏവരും കുടുംബ അംഗങ്ങളോടൊത്ത് വീട്ടില്‍ ആഘോഷിക്കണമെന്ന തീരുമാനത്തിലാണ് വിഷുവിന്റെ തലേന്നാള്‍ വിഷുക്കണി സമര്‍പ്പണവും വിഷു കൈനീട്ടം നല്‍കലും നടത്തിയത്. സെക്രട്ടറി ശശികുമാര്‍ മുല്ലക്കല്‍ വിഷു സന്ദേശം നല്‍കി. വനിതാ സമാജം പ്രസിഡന്റ് മീനാക്ഷി അമ്മ ആനിവേലില്‍ , എന്‍എസ്എസ് വനിതാ യൂണിയന്‍ സെക്രട്ടറി ഉഷബാലന്‍, വൈസ് പ്രസിഡന്റ് അജിത്ത് മുരളീധരന്‍, ഭരണസമിതി അംഗങ്ങളായ നാരായണന്‍ നായര്‍ തൈപ്പറമ്പില്‍, ശ്രീകുമാര്‍ പുത്തേടത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






