കിളിയാര്‍കണ്ടം സ്കൂളില്‍ സുവര്‍ണ ജൂബിലി ആഘോഷിച്ചു
കിളിയാര്‍കണ്ടം സ്കൂളില്‍ സുവര്‍ണ ജൂബിലി ആഘോഷിച്ചു

ഇടുക്കി: കിളിയാര്‍കണ്ടം ഗവ. എല്‍പി സ്കൂളില്‍ സുവര്‍ണ ജൂബിലി ആഘോഷവും പുതുതായി നിര്‍മിച്ച സ്റ്റേജും മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ കെട്ടിടത്തിന് ഒരുകോടി രൂപയും മന്ത്രി പ്രഖ്യാപിച്ചു. അധ്യാപകരെയും മുന്‍ അധ്യാപകരെയും മുന്‍ പിടിഎ പ്രസിഡന്റുമാരെയും ചടങ്ങില്‍ ആദരിച്ചു. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ് അധ്യക്ഷനായി. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്ര താരങ്ങളായ കൈലാഷ്, ജോളി ജോസഫ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോണിയോ എബ്രഹാം, മിനി ഷാജി, ബിജി ജോര്‍ജ്, കെ എ അലി, ഫാ. ജോര്‍ജ് പെരുമാലില്‍, ഫാ. റോയി കണ്ണന്‍ചിറ, സുനിത സജീവ്, കെ എസ് ജിസ്സ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






