റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഇരുപതേക്കര്‍ സ്‌നേഹാശ്രമത്തില്‍ സ്‌നേഹസംഗമം നടത്തി  

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഇരുപതേക്കര്‍ സ്‌നേഹാശ്രമത്തില്‍ സ്‌നേഹസംഗമം നടത്തി  

Oct 16, 2026 - 12:26
 0
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഇരുപതേക്കര്‍ സ്‌നേഹാശ്രമത്തില്‍ സ്‌നേഹസംഗമം നടത്തി  
This is the title of the web page

ഇടുക്കി: റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഇരുപതേക്കര്‍ സ്‌നേഹാശ്രമത്തിലെ വയോജനങ്ങള്‍ക്കായി ''കരുതലിന്റെ കരസ്പര്‍ശം'' എന്ന പേരില്‍ സ്‌നേഹസംഗമം നടത്തി. വയോജനങ്ങളോടുള്ള സ്‌നേഹവും കരുതലും പങ്കുവെക്കുന്നതിന്റെ ഭാഗമായി ആശ്രമത്തിലെ അന്തേവാസികള്‍ക്ക് വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും വിതരണംചെയ്തു. വയോജനങ്ങള്‍ക്ക് സ്‌നേഹവും സന്തോഷവും പകരുന്നതിനൊപ്പം സമൂഹത്തില്‍ കരുതലിന്റെയും സഹാനുഭൂതിയുടെയും സന്ദേശം ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് ലക്ഷ്യം. റോട്ടറി ക്ലബ് പ്രസിഡന്റ് സിബിച്ചന്‍ ജോസഫ് അധ്യക്ഷനായി. പ്രോജക്ട് ചെയര്‍മാന്‍ ഫാ. ജെയിംസ് കുര്യന്‍, ഡിസ്ട്രിക്ട് ഡെപ്യൂട്ടി ഡയറക്ടര്‍ ബൈജു എബ്രഹാം, പി എം ജോസഫ്, ഒ എ തോമസ്, എ യു കുര്യന്‍, ബൈജു ജോസ്, എബ്രഹാം ജോസഫ്, ഷെര്‍ളി ബൈജു, ടെസ്സി തോമസ്, ആന്‍സി കുര്യന്‍ എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow