ചെല്ലാര്‍കോവിലിലെ തോട്ടത്തില്‍നിന്ന് 300 കിലോ പച്ചഏലക്ക മോഷ്ടിച്ചു   

ചെല്ലാര്‍കോവിലിലെ തോട്ടത്തില്‍നിന്ന് 300 കിലോ പച്ചഏലക്ക മോഷ്ടിച്ചു   

Aug 19, 2026 - 14:57
 0
ചെല്ലാര്‍കോവിലിലെ തോട്ടത്തില്‍നിന്ന് 300 കിലോ പച്ചഏലക്ക മോഷ്ടിച്ചു   
This is the title of the web page

ഇടുക്കി: അണക്കര ചെല്ലാര്‍കോവില്‍ മേഖലയില്‍ കര്‍ഷകരെ ഭീതിയിലാഴ്ത്തി ഏലക്ക മോഷണം വ്യാപകമാകുന്നു. കഴിഞ്ഞദിവസം ചെല്ലാര്‍കോവില്‍ കുരുവിക്കാട്ടുപാറ നീറംപ്ലാക്കല്‍ എന്‍ പി തോമസിന്റെ തോട്ടത്തില്‍നിന്ന് 300 കിലോ പച്ച ഏലക്ക മോഷണം പോയിരുന്നു. ഏലത്തിന്റെ കവാത്ത് ജോലികള്‍ പൂര്‍ത്തിയാക്കിയതിനുശേഷം വിളവെടുക്കാന്‍ ഇരിക്കെയാണ് മോഷണം. 200റിലേറെ  ചെടികളില്‍നിന്ന് 90% ഏലക്കയും ശരത്തില്‍നിന്ന് ഊരിയെടുത്ത നിലയിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതികൂല കാലാവസ്ഥ ആയിരുന്നതിനാല്‍ തോട്ടത്തിലേക്ക് ഇറങ്ങി നോക്കിയിരുന്നില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. മോഷണം സംബന്ധിച്ച് വണ്ടന്‍മേട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ മേഖലയില്‍ മോഷണവും സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളും വ്യാപകമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. രാത്രികാലങ്ങളില്‍ പൊലീസ് പെട്രോളിങ് ഈ മേഖലയില്‍ ശക്തമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow