കോണ്‍ഗ്രസ് കട്ടപ്പനയില്‍ ജനാധിപത്യ സംരക്ഷണ സംഗമം നടത്തി
കോണ്‍ഗ്രസ് കട്ടപ്പനയില്‍ ജനാധിപത്യ സംരക്ഷണ സംഗമം നടത്തി
ഇടുക്കി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കട്ടപ്പന വള്ളക്കടവില്‍ ജനാധിപത്യ സംരക്ഷണ സംഗമം നടത്തി. കെപിസിസി വൈസ് പ്രസിഡന്റ് റോയി കെ പൗലോസ് സംഗമം ഉദ്ഘാടനംചെയ്തു. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. കെ ജെ ബെന്നി അധ്യക്ഷനായി. അഡ്വ. സേനാപതി വേണു എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. കെപിസിസി സെക്രട്ടറി തോമസ് രാജന്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, ഡിസിസി ജനറല്‍ സെക്രട്ടറി മനോജ് മുരളി, ജോണി കുളംപള്ളി, സിജു ചക്കുംമൂട്ടില്‍, ലീലാമ്മ ബേബി, ഷാജി വെള്ളംമാക്കല്‍, സന്തോഷ് ഓലിനാല്‍, സജിമോള്‍ ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?