നാടക് ജില്ലാ സമ്മേളനം കട്ടപ്പനയില് നടത്തി
നാടക് ജില്ലാ സമ്മേളനം കട്ടപ്പനയില് നടത്തി
ഇടുക്കി: കേരളത്തിലെ നാടകപ്രവര്ത്തകരുടെ സംഘടനയായ നാടകിന്റെ ജില്ലാ സമ്മേളനം കകട്ടപ്പനയില് നടത്തി. സംസ്ഥാന ജനറല് സെക്രട്ടറിയും നടിയും പ്രഭാഷകയുമായ ജെ ശൈലജ സമ്മേളനം ഉദ്ഘാടനംചെയ്തു. മനുഷ്യവിരുദ്ധമായി ചിന്തിക്കാത്ത ഏതൊരാളെയും ഉള്ക്കൊള്ളുന്ന നാടക സാംസ്കാരിക സംഘടനയെന്ന് അവര് പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം സി ബോബന് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആര് മുരളീധരന് പ്രവര്ത്തന റിപ്പോര്ട്ട് അവതരിപ്പിച്ചു. രാജന്, ഇ ജെ ജോസഫ് തുടങ്ങിയവര് സംസാരിച്ചു. ജി കെ പന്നാംകുഴി പ്രസിഡന്റായും ഷാജി ചിത്ര സെക്രട്ടറിയായും പി ബി സുരേഷ് ട്രഷററായും പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
What's Your Reaction?