ഇല നേച്ചര്‍ ഫൗണ്ടേഷന്റെ ഒരു സ്‌കൂളില്‍ ഒരു പഴത്തോട്ടം ക്യാമ്പയിന്‍ 5ന് തുടങ്ങും
ഇല നേച്ചര്‍ ഫൗണ്ടേഷന്റെ ഒരു സ്‌കൂളില്‍ ഒരു പഴത്തോട്ടം ക്യാമ്പയിന്‍ 5ന് തുടങ്ങും
ഇടുക്കി: ഇല നേച്ചര്‍ ഫൗണ്ടേഷന്റെ ഒരു സ്‌കൂളില്‍ ഒരു പഴത്തോട്ടം ക്യാമ്പയിന്‍ ജൂണ്‍ 5ന് തുടക്കമാകും. മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അയ്യപ്പന്‍കോവില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ രതീഷ് കെ വി ഉദ്്ഘാടനം ചെയ്യും. ആദ്യഘട്ടത്തില്‍ ജില്ലയിലെ 50 സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. എന്‍എസ്എസ് യൂണിറ്റ്, സ്‌കൂള്‍ നേച്ചര്‍ ക്ലബ് എന്നിവരുടെ സഹകരണത്തോടെ മാവ്, പേര, ചാമ്പ, സപ്പോര്‍ട്ട തുടങ്ങിയ ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് പരിപാലിക്കും. മൂന്നുവര്‍ഷം കൊണ്ട് പൂര്‍ത്തിയാകുന്ന പദ്ധതിയില്‍ മികച്ച രീതിയില്‍ പഴത്തോട്ടം പരിപാലിക്കുന്ന സകൂളുകള്‍ക്ക് യഥാക്രമം 25000, 15000, 10000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡ് നല്‍കും. ഓരോ വര്‍ഷവും ഇലയുടെ ടീം തോട്ടങ്ങള്‍ സന്ദര്‍ശിച്ച് നിര്‍ദേശങ്ങള്‍ നല്‍കും. ചടങ്ങില്‍ ഇല സംസ്ഥാന ചെയര്‍മാന്‍ സജിദാസ് മോഹന്‍ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്തംഗം ടോണി തോമസ് ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്യും. സംസ്ഥാന വൈസ് ചെയര്‍മാന്‍ അജിത്ത് ചന്ദ്രന്‍, കോ-ഓര്‍ഡിനേറ്റര്‍ പ്രിന്‍സ് മറ്റപ്പള്ളി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അഡ്വ. സീമ പ്രമോദ്, ബെന്‍സി, ബിബിന്‍ കെ രാജു, മനോജ് മാളിയേക്കല്‍, ജില്ലാ പ്രസിഡന്റ് ദീപാമോള്‍ പി ഡി, സെക്രട്ടറി ഷിജു ഇ എം, ട്രഷറര്‍ അജീഷ് വി എം, വൈസ് പ്രസിഡന്റുമാരായ ശ്രീകാന്ത് എന്‍ എസ്, സെബാസ്റ്റ്യന്‍ എ കെ, ജോയിന്റ് സെക്രട്ടറിമാരായ ബേസില്‍ ജോയി, രാരിച്ചന്‍ കണിയാമറ്റം, ബിനോയി വര്‍ക്കി തുടങ്ങിയവര്‍ സംസാരിക്കും. ബിനു സി ചാണ്ടി, കെ ഗിരീശന്‍ നായര്‍, ജോസ് പുരയിടം, ജയേഷ് ബാലകൃഷ്ണന്‍, അശോക് ഇലവന്തിങ്കല്‍, അജി ഉദയഗിരി, പ്രവീണ എസ്, നിഷ ഇരട്ടയാര്‍, രേണുക കെ ആര്‍, ജോബിന്‍ കെ മാണി, സനല്‍ എന്നിവര്‍ നേതൃത്വം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ സജിദാസ് മോഹന്‍, പി ഡി ദീപാമോള്‍, അജീഷ് വി എം, ശ്രീകാന്ത് എന്‍ എസ്, സെബാസ്റ്റ്യന്‍ എ കെ, ബേസില്‍ ജോയി, ബിനു സി ചാണ്ടി, കെ ഗിരീശന്‍ നായര്‍, ജോസ് പുരയിടം എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?
