കട്ടപ്പന വെട്ടിക്കുഴിക്കവല സെന്റ് പോള്‍ ആശ്രമത്തില്‍ തിരുനാള്‍ തുടങ്ങി

കട്ടപ്പന വെട്ടിക്കുഴിക്കവല സെന്റ് പോള്‍ ആശ്രമത്തില്‍ തിരുനാള്‍ തുടങ്ങി

Nov 5, 2026 - 10:07
 0
കട്ടപ്പന വെട്ടിക്കുഴിക്കവല സെന്റ് പോള്‍ ആശ്രമത്തില്‍ തിരുനാള്‍ തുടങ്ങി
This is the title of the web page

ഇടുക്കി: ഇടുക്കിയുടെ പാദുവാ എന്നറിയപ്പെടുന്ന കട്ടപ്പന വെട്ടിക്കുഴിക്കവല സെന്റ് പോള്‍ ആശ്രമത്തില്‍ വിശുദ്ധ അന്തോനീസിന്റെ തിരുനാള്‍ തുടങ്ങി. 5 മുതല്‍ 7 വരെയും 9, 11, 12, 13, 14, 16 തീയതികളിലും പുലര്‍ച്ചെ 5.15ന് ആരാധന, ആറിന് കുര്‍ബാന, നൊവേന, തിരുശേഷിപ്പ് വണക്കം, വൈകിട്ട് 4.30ന് ആരാധന, 5.30ന് കുര്‍ബാന, നൊവേന, തിരുശേഷിപ്പ് വണക്കം എന്നിവ നടക്കും. 10ന് പുലര്‍ച്ചെ 5.15ന് ആരാധന, ആറിന് കുര്‍ബാന, നൊവേന, തിരുശേഷിപ്പ് വണക്കം, 8ന് ആരാധന, ജപമാല, 10ന് വചനപ്രഘോഷണം, 10.30ന് നൊവേന, ദിവ്യകാരുണ്യ പ്രദക്ഷിണം, 11.30ന് കുര്‍ബാന- ഫാ. അല്‍ഫോന്‍സ് വാഴപ്പനാടി, വൈകിട്ട് 4.30ന് ആരാധന, 5.30ന് കുര്‍ബാന, നൊവേന, തിരുശേഷിപ്പ് വണക്കം, 7.30ന് നൊവേന, കുര്‍ബാന, തിരുശേഷിപ്പ് വണക്കം. പ്രധാന തിരുനാള്‍ ദിവസമായ 17ന് പുലര്‍ച്ചെ 5.15ന് ആരാധന, ആറിന് കുര്‍ബാന, നൊവേന, തിരുശേഷിപ്പ് വണക്കം, 8ന് ആരാധന, ജപമാല, 10ന് നൊവേന, 10.30ന് തിരുനാള്‍ കുര്‍ബാന- ഫാ. ജെറിന്‍
ആയിലുമാലില്‍, വചന സന്ദേശം- ഫാ. ഏലിയാസ് തെക്കേമുണ്ടക്കപ്പടവില്‍, 3.30ന് കുര്‍ബാന, നേര്‍ച്ചവിതരണം, 5.30ന് കുര്‍ബാന, നേര്‍ച്ചവിതരണം, 7ന് കുര്‍ബാന, നേര്‍ച്ചവിതരണം. എട്ടാമിട ദിനമായ 24ന് 5.15ന് ആരാധന, ആറിന് കുര്‍ബാന, നൊവേന, തിരുശേഷിപ്പ് വണക്കം, 8ന് ആരാധന, ജപമാല, 10ന് സാക്ഷ്യം, 11.30ന് കുര്‍ബാന, 4.30ന് ആരാധന. വാര്‍ത്താസമ്മേളനത്തില്‍ ഫാ. അലോഷ്യസ് പോളയ്ക്കല്‍, ഫാ. സോനു മേലേടത്ത്, ബാബു ജോബ്, സാബു കുടുംബക്കുഴിയില്‍, ജോസ് പേരുക്കാട്ടുകുന്നേല്‍ എന്നിവര്‍ പങ്കെടുത്തു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow