അയര്‍ലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തോപ്രാംകുടി സ്വദേശിനിയില്‍നിന്ന് 26.33 ലക്ഷം രൂപ തട്ടിയ റാന്നി സ്വദേശി അറസ്റ്റില്‍ 

അയര്‍ലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തോപ്രാംകുടി സ്വദേശിനിയില്‍നിന്ന് 26.33 ലക്ഷം രൂപ തട്ടിയ റാന്നി സ്വദേശി അറസ്റ്റില്‍ 

Nov 5, 2026 - 17:31
 0
അയര്‍ലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തോപ്രാംകുടി സ്വദേശിനിയില്‍നിന്ന് 26.33 ലക്ഷം രൂപ തട്ടിയ റാന്നി സ്വദേശി അറസ്റ്റില്‍ 
This is the title of the web page

ഇടുക്കി: അയര്‍ലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് 26.33 ലക്ഷം രൂപ തട്ടിയ റാന്നി സ്വദേശിയെ മുരിക്കാശേരി പൊലീസ് പിടികൂടി. റാന്നി പ്ലാത്തോട്ടത്തില്‍ ബിജോ ഫിലിപ്പാണ് അറസ്റ്റിലായത്. തോപ്രാംകുടി സ്വദേശിനിയായ വീട്ടമ്മയില്‍നിന്ന് മകള്‍ക്ക് ജോലി വാഗ്ദാനം ചെയ്താണ് ഇയാള്‍ പണം തട്ടിയത്. 26.33 ലക്ഷം രൂപയും മുഴുവന്‍ സര്‍ട്ടിഫിക്കറ്റുകളും കൈമാറി മാസങ്ങള്‍ കഴിഞ്ഞിട്ടും  ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാന്‍ ഇയാള്‍ തയാറാകാതെയും വന്നതോടെയാണ് വീട്ടമ്മ ജില്ലാ പൊലീസ് മേധാവിക്കുള്‍പ്പെടെ പരാതി നല്‍കിയത്. പൂജപ്പുര, റാന്നി സ്റ്റേഷനുകളിലായി    സമാനമായ രീതിയില്‍ ഒരുകോടിയിലേറെ രൂപ തട്ടിയെടുത്ത കേസില്‍ ഇയാള്‍ ജയില്‍ കഴിഞ്ഞിട്ടുണ്ടെന്ന് ജി പ്രവീണ്‍ പറഞ്ഞു. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി  ഇയാള്‍ക്കെതിരെ പല കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിശദമായി ചോദ്യം ചെയ്തശേഷം പ്രതിയെ വെള്ളിയാഴ്ച്ച ഇയാളെ കോടതിയില്‍ ഹാജരാക്കും. ഇടുക്കി ഡിവൈഎസ്പി കെ ആര്‍ മോഹന്‍ദാസിന്റെ നിര്‍ദേശ പ്രകാരം മുരിക്കാശേരി എസ്എച്ച്ഒ ജി പ്രവീണ്‍, എഎസ്‌ഐ ബിനു സെബാസ്റ്റ്യന്‍, എസ്സിപിഒ മമനോജ് വര്‍ഗീസ്, സിപിഒ അനുമോള്‍ മാത്യു എന്നിവരുള്‍പ്പെട്ട സംഘം റാന്നിയില്‍നിന്നുമാണ് ഇയാളെ പിടികൂടിയത്.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow