കട്ടപ്പന താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റിലെ രണ്ടാംഷിഫ്റ്റ് ഉദ്ഘാടനം വെള്ളിയാഴ്ച
കട്ടപ്പന താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റിലെ രണ്ടാംഷിഫ്റ്റ് ഉദ്ഘാടനം വെള്ളിയാഴ്ച

കട്ടപ്പന താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റിലെ രണ്ടാം ഷിഫ്റ്റ് വെള്ളി പകൽ മൂന്നിന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് സർക്കാർ ബജറ്റിൽ അനുവദിച്ച 3.6 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെ യൂണിറ്റ് നിർമിച്ചത്. രണ്ടാം ഷിഫ്റ്റ് പ്രവർത്തനമാരംഭിക്കുന്നതോടെ 16 പേർക്ക് പ്രതിദിനം ഡയാലിസിസ് നടത്താൻ കഴിയും.
ആർദ്രം ആരോഗ്യം പദ്ധതിയുടെ ഭാഗമായി മന്ത്രി വീണാ ജോർജിന്റെ സന്ദർശനത്തിനുശേഷം പുതിയ ഷിഫ്റ്റിലേക്ക് രണ്ട് സ്റ്റാഫ് നഴ്‌സുമാരെയും ഒരു ഡയാലിസിസ് ടെക്‌നീഷ്യനെയും താൽക്കാലിക അടിസ്ഥാനത്തിൽ നിയമിച്ചു. എൻആർഎച്ച്എമ്മിൽ നിന്നുള്ള ഒരു ഡോക്ടറുടെ സേവനവും ലഭിക്കും.
What's Your Reaction?






