അജൈവ പൂക്കള മത്സരം: ചക്കുപള്ളം പഞ്ചായത്തിന് ഒന്നാം സ്ഥാനം
അജൈവ പൂക്കള മത്സരം: ചക്കുപള്ളം പഞ്ചായത്തിന് ഒന്നാം സ്ഥാനം
ഇടുക്കി: ജില്ലാ ശുചിത്വ മിഷന്‍ ഹരിത കര്‍മസേനകള്‍ക്കായി സംഘടിപ്പിച്ച അജൈവ പൂക്കള മത്സരത്തില്‍ ചക്കുപള്ളം പഞ്ചായത്ത് ഒന്നാം സ്ഥാനം നേടി. അനുമോദന യോഗം പ്രസിഡന്റ് റെജിമോള്‍ ഷിബി ഉദ്ഘാടനംചെയ്തു. അജൈവ പാഴ്വസ്തുക്കളും പുനരുപയോഗ സാധനങ്ങളും മാത്രം ഉപയോഗിച്ചാണ് പൂക്കളമത്സരം സംഘടിപ്പിച്ചത്. 'വരവായി വൃത്തിയുടെ ചക്രവര്‍ത്തി ഈ ഓണം ഹരിത ഓണം' എന്ന സന്ദേശം, ഡിസൈനിലെ വ്യത്യസ്തത, മനോഹാരിത എന്നിവ പരിഗണിച്ചായിരുന്നു മൂല്യനിര്‍ണയം. ഹരിത കര്‍മ സേന എംസിഎഫുകളില്‍ ശേഖരിച്ച പേപ്പര്‍, പ്ലാസ്റ്റിക്, കുപ്പികള്‍, അടപ്പുകള്‍, പഴയ തുണി, മുത്തുകള്‍, തെര്‍മോകോള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് ടീം പൂക്കളമൊരുക്കിയത്. വൈസ് പ്രസിഡന്റ് ബാബു കോട്ടക്കല്‍ അധ്യക്ഷനായി. ടീം അംഗങ്ങള്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കിയ വിഇഒ റീനാമോള്‍ ചാക്കോ, സെക്ഷന്‍ ക്ലര്‍ക്ക് അജിത്ത് എന്നിവര്‍ക്കും യോഗത്തില്‍ ആദരവ് നല്‍കി. സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗങ്ങളായ ജയമോള്‍ സാബു, ശോഭ ബൈജു, പഞ്ചായത്ത് സെക്രട്ടറി ജസ്മല്‍ ജലാല്‍, അസിസ്റ്റന്റ് സെക്രട്ടറി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?