കുമളിയില്‍ 16കാരിയുടെ ആത്മഹത്യ: മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് സിപിഐ എം: പ്രതിഷേധ പ്രകടനം നടത്തി
കുമളിയില്‍ 16കാരിയുടെ ആത്മഹത്യ: മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് സിപിഐ എം: പ്രതിഷേധ പ്രകടനം നടത്തി
ഇടുക്കി: കുമളിയിലെ പതിനാറുകാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ എം ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറിയറ്റംഗം ആര്‍ തിലകന്‍ ഉദ്ഘാടനംചെയ്തു. പൊലീസ് നടപടി വൈകുന്നതിലും പ്രതികള്‍ക്ക് കോണ്‍ഗ്രസ് രാഷ്ട്രീയ സംരക്ഷണം നല്‍കുന്നതിലും പ്രതിഷേധിച്ചാണ് സമരം. കഴിഞ്ഞ ഓഗസ്റ്റ് 9നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ഇടുക്കി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ സുഹൃത്തായ അഭിരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ കേസില്‍ ഒന്നാം പ്രതിയായ പെണ്‍കുട്ടിയുടെ മാതാവിന്റെ രണ്ടാം ഭര്‍ത്താവ് ഗോഡ്‌സനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതിയെ പിടികൂടാന്‍ പൊലീസ് കാണിക്കുന്ന വീഴ്ച അവസാനിപ്പിക്കണമെന്നും ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പ്രതിഷേധത്തില്‍ സിപിഐ എം ഏരിയ കമ്മിറ്റിയംഗം കെ ജെ ദേവസ്യ, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായ ബിനീഷ് ദേവ്, വിനോദ് ഗോപി, പഞ്ചായത്തംഗങ്ങളായ കെ എസ് ഷാജി, അഞ്ജു ഗോപി, പി ഷാജി എന്നിവര്‍ സംസാരിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം പെണ്‍കുട്ടിയുടെ പിതാവും കുടുംബാംഗങ്ങളും പങ്കെടുത്തു.
What's Your Reaction?