ഉപ്പുതറ ചാവറഗിരി സ്പെഷ്യല്‍ സ്‌കൂളില്‍ പ്രവേശനോത്സവം ആഘോഷിച്ചു
ഉപ്പുതറ ചാവറഗിരി സ്പെഷ്യല്‍ സ്‌കൂളില്‍ പ്രവേശനോത്സവം ആഘോഷിച്ചു

ഇടുക്കി: ഉപ്പുതറ ചാവറഗിരി സിഎംഐ സ്പെഷ്യല്‍ സ്‌കൂളില്‍ പ്രവേശനോത്സവം മേരികുളം സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. വര്‍ഗീസ് കുളമ്പള്ളില്‍ ഉദ്ഘാടനം ചെയ്തു. പുതുതായി പ്രവേശനം നേടിയ കുട്ടികളെ സമ്മാനങ്ങള്‍ നല്‍കി അധ്യാപകര്‍ സ്വീകരിച്ചു. ഹെഡ്മാസ്റ്റര്‍ ഫാ. പ്രിന്‍സ് ജോയി, ഫെഡറല്‍ ബാങ്ക് മാനേജര്‍ നിതിന്‍ ജോയി, എക്സിക്യൂട്ടീവ് മെമ്പര്‍ മിനി രാജു തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
What's Your Reaction?






