സമരാഗ്നി പ്രക്ഷോഭം: കോണ്‍ഗ്രസ് ആലോചന യോഗം കാല്‍വരിമൗണ്ടില്‍
സമരാഗ്നി പ്രക്ഷോഭം: കോണ്‍ഗ്രസ് ആലോചന യോഗം കാല്‍വരിമൗണ്ടില്‍

ഇടുക്കി: കോണ്‍ഗ്രസിന്റെ സമരാഗ്നി പ്രക്ഷോഭവുമായി ബന്ധപ്പെട്ട ആലോചന യോഗം കാല്‍വരിമൗണ്ടില്‍ ഡിസിസി അധ്യക്ഷന്‍ സി പി മാത്യു ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ അധ്യക്ഷനായി. ഇടുക്കി, കട്ടപ്പന ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളും വാഴത്തോപ്പ്, മരിയാപുരം, കാമാക്ഷി, കട്ടപ്പന, കാഞ്ചിയാര്‍, വാത്തിക്കുടി പഞ്ചായത്തുകളിലെ ബൂത്ത് പ്രസിഡന്റുമാരും പങ്കെടുത്തു. എഐസിസി അംഗം ഇ.എം. ആഗസ്തി മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് ജില്ലാ പ്രസിഡന്റ് ജോയി വെട്ടിക്കുഴി, എ. പി. ഉസ്മാന്‍, അഡ്വ. അനീഷ് ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






