കരിമ്പന്‍-ചപ്പാത്ത് റോഡ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു

കരിമ്പന്‍-ചപ്പാത്ത് റോഡ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു

Jun 20, 2025 - 14:14
 0
കരിമ്പന്‍-ചപ്പാത്ത് റോഡ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു
This is the title of the web page

ഇടുക്കി: വാഴത്തോപ്പ് പഞ്ചായത്തിലെ കരിമ്പന്‍-ചപ്പാത്ത് റോഡ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. പെരിയാറിന് കുറുകെയുള്ള കരിമ്പന്‍ പാലത്തില്‍ എത്തിച്ചേരുന്ന പാതയാണ് തുറന്നത്. കുടിയേറ്റകാലം മുതല്‍ കൊച്ചുകരിമ്പന്‍, കരിമ്പന്‍ മേഖലയിലെ ആയിരങ്ങള്‍ ആശ്രയിക്കുന്ന പാത 25 ലക്ഷം രൂപ മുതല്‍മുടക്കിലാണ് നിര്‍മിച്ചത്. വര്‍ഷങ്ങളായി തകര്‍ന്നുകിടന്ന പാതയില്‍ കാല്‍നടയാത്രയ്ക്ക് മാത്രമേ പ്രയോജനപ്പെട്ടിരുന്നുള്ളൂ. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ അധ്യക്ഷനായി. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ്, പഞ്ചായത്തംഗങ്ങളായ സിജി ചാക്കോ, വിന്‍സന്റ് വള്ളാടി, നിമ്മി ജയന്‍, പൊതുപ്രവര്‍ത്തകരായ ജേക്കബ് പിണക്കാട്ട്, കെ എന്‍ മുരളി, ഓമന ശ്രീധരന്‍, യു പി കുഞ്ഞ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow