വെള്ളയാംകുടി സെന്റ് ജെറോംസ് യുപി സ്‌കൂളില്‍ രണ്ടാംഘട്ട ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന് തുടക്കം
വെള്ളയാംകുടി സെന്റ് ജെറോംസ് യുപി സ്‌കൂളില്‍ രണ്ടാംഘട്ട ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന് തുടക്കം

ഇടുക്കി: കട്ടപ്പന വെള്ളയാംകുടി സെന്റ് ജെറോംസ് യുപി സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചു. ഇടുക്കി രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രാഹം പുറയാറ്റ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ സൂംബ ഡാന്‍സും അവതരിപ്പിച്ചു. സ്‌കൂള്‍ ചെയര്‍പേഴ്‌സന്‍ അമല സജേഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൊതുസ്ഥാപനങ്ങളിലും കടകളിലും പൊതുവാഹനങ്ങളിലും ലഹരി വിരുദ്ധ ബോധവല്‍ക്കരണ സന്ദേശങ്ങള്‍ അടങ്ങിയ സ്റ്റിക്കര്‍ പതിക്കലും ആരംഭിച്ചു. കട്ടപ്പന നഗരസഭ കൗണ്‍സിലര്‍ ബീന സിബി, എഇഒ രാജശേഖരന്‍ സി, ഹെഡ്മാസ്റ്റര്‍ ബിനോയി മഠത്തില്‍, പിടിഎ പ്രസിഡന്റ് ജെയിംസ് വര്‍ഗീസ്, പിടിഎ വൈസ് പ്രസിഡന്റ് പ്രശാന്ത് രാജു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






