ദേശീയപാത നിര്‍മാണ നിരോധനം: മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി
ദേശീയപാത നിര്‍മാണ നിരോധനം: മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി

ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ നിര്‍മാണ നിരോധനത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എം പി. നിര്‍മാണ നിരോധനം ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിധിക്കുപിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വരാഹിത്യമാണ്. നിലവില്‍ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള നിര്‍മാണമാണ് നിരോധിച്ചിരിക്കുന്നത്. ഈ പ്രദേശം വനമാണെന്ന് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലൂടെ സര്‍ക്കാര്‍ തന്നെ സ്ഥാപിച്ചിരിക്കുകയാണ്. ചീഫ് സെക്രട്ടറിയുടെ യോഗത്തിനും തീരുമാനത്തിനും എതിരായി അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഹൈക്കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചത്. ദേശീയപാതയിലെ നിര്‍മാണ പ്രതിസന്ധിയില്‍ അടിയന്തരമായി മുഖ്യമന്ത്രിയും സര്‍ക്കാരും ഇടപെടണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.
What's Your Reaction?






