ഇടുക്കിയില്‍ മ്ലാവ് സ്‌കൂട്ടറില്‍ ഇടിച്ച് യാത്രികന് പരിക്ക്
ഇടുക്കിയില്‍ മ്ലാവ് സ്‌കൂട്ടറില്‍ ഇടിച്ച് യാത്രികന് പരിക്ക്

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജിന് സമീപം മ്ലാവ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്ക്. ചെറുതോണി സ്വദേശി ബൈജു രാജിനാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി 8 ഓടെയാണ് അപകടം. ബൈജു സഞ്ചരിച്ച സ്‌കൂട്ടറില്‍ മ്ലാവ് ഇടിക്കുകയായിരിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈജു തല അടിച്ച് റോഡില്‍ വീണു. ഹെല്‍മറ്റ് ഉണ്ടായിരുന്നതിനാല്‍ തലയ്ക്ക് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മുമ്പും ഈ മേഖലയില്‍ കാട്ടുമൃഗങ്ങള്‍ വാഹനങ്ങളിലിടിച്ച് അപടകമുണ്ടായിട്ടുണ്ട്. റോഡരികില്‍ വഴിവിളക്കുകള്‍ സ്ഥാപിച്ച് വാഹന യാത്രികര്‍ക്ക് സുരക്ഷ ഒരുക്കണമെന്നാണ് ആവശ്യം.
What's Your Reaction?






