കട്ടപ്പന ഇടശേരി ജങ്ഷന്‍ പുതിയ ബസ് സ്റ്റാന്‍ഡ് റോഡ് തുറന്നു
കട്ടപ്പന ഇടശേരി ജങ്ഷന്‍ പുതിയ ബസ് സ്റ്റാന്‍ഡ് റോഡ് തുറന്നു

ഇടുക്കി: നവീകരണത്തിനായി അടച്ചിട്ട കട്ടപ്പന ഇടശേരി ജങ്ഷന്‍ പുതിയ ബസ് സ്റ്റാന്‍ഡ് റോഡ് തുറന്നു നല്‍കി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. 2024 - 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 18 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നവീകരിച്ചത്. റോഡ് പൂര്‍ണമായി തകര്‍ന്നതോടെ കാല്‍നടയാത്രികരും വാഹന യാത്രികരും ബുദ്ധിമുട്ടിലായിരുന്നു. നിരവധി പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് പാത നവീകരിച്ചത്. ചടങ്ങില്‍ എ ഇ മുഹമ്മദ് അജ്മലിനെയും, കരാറുകാരന്‍ ഷാജി ചവര്‍ണയേയും അനുമോദിച്ചു.
നഗരസഭ വൈസ് ചെയര്‍മാന്‍ കെ ജെ ബെന്നി, കൗണ്‍സിലര്‍മാരായ ജോയി വെട്ടിക്കുഴി, സിബി പാറപ്പായി, ജോയി ആനിത്തോട്ടം, ഷമേജ് കെ ജോര്‍ജ് ,ലീലമാ ബേബി, വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റ് മജീഷ് ജേക്കബ്, കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ്, പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് തോമാച്ചന്‍ എലൈറ്റ്, മാര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികളായ എം കെ തോമസ,് ജോഷി കുട്ടട എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






