കട്ടപ്പനയെ സമ്പൂര്‍ണ മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ചു
കട്ടപ്പനയെ സമ്പൂര്‍ണ മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ചു

ഇടുക്കി: കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിനെ പ്രസിഡന്റ് വി പി ജോണ്‍ മാലിന്യമുക്തമായി പ്രഖ്യാപിച്ചു. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് ഓരോ തദ്ദേശസ്ഥാപനങ്ങളും പൂര്‍ണ ശുചിത്വമായി പ്രഖ്യാപിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ മികച്ച ശുചിത്വ പഞ്ചായത്തായി ഇരട്ടയാറിനെ തെരഞ്ഞെടുത്തു. ഒപ്പം മികച്ച ഹരിതകര്‍മ സേന കണ്‍സോര്‍ഷ്യം, മികച്ച സിഡിഎസ് എന്നിവയും ഇരട്ടയാറിനാണ്. മികച്ച സര്‍ക്കാര്‍ സ്ഥാപനമായി ചെമ്പകപ്പാറ പ്രൈമറി ഹെല്‍ത്ത് സെന്ററിനെ തെരഞ്ഞെടുത്തു. മികച്ച സ്‌കൂളായി അണക്കര മോണ്‍ ഫോര്‍ട്ടിനേയും, ചെല്ലാര്‍കോവില്‍ തോമസ് ടി ആലാനിക്കലിന്റെ ഭവനത്തെ മികച്ച വീടായും തെരഞ്ഞെടുത്ത് ഉപഹാരങ്ങള്‍ നല്‍കി. വൈസ് പ്രസിഡന്റ് കുസുമം സതീഷ് അധ്യക്ഷയായി. സെക്രട്ടറി ബേബി രജനി ക്യാമ്പയില്‍ വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോസുകുട്ടി കണ്ണമുണ്ടയില്‍, ഷൈനി റോയ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ ജെയ്‌മോള്‍ ജോണ്‍സണ്‍, ജോസ് അന്‍സല്‍, ആനന്ദ് സുനില്‍കുമാര്‍, സുരേഷ് കുഴിക്കാട്ടില്‍, സുരേഷ് മാനങ്കേരി, പഞ്ചായത്തംഗം ജെയിംസ് തോക്കൊമ്പേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






