പഞ്ചായത്ത് കേന്ദ്രങ്ങളില്‍ യുഡിഎഫ് രാപ്പകല്‍ സമരം 4,5 തീയതികളില്‍
പഞ്ചായത്ത് കേന്ദ്രങ്ങളില്‍ യുഡിഎഫ് രാപ്പകല്‍ സമരം 4,5 തീയതികളില്‍

ഇടുക്കി: ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ യുഡിഎഫ് 4,5 തീയതികളില്‍ രാപ്പകല്‍ സമരം നടത്തുവെന്ന് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി കണ്‍വീനര്‍ പ്രൊഫ. എംജെ ജേക്കബ് എന്നിവര്‍ അറിയിച്ചു. പഞ്ചായത്തുകളുടെ പദ്ധതി വിഹിതത്തില്‍നിന്ന് 40 ശതമാനം തുക വെട്ടിക്കുറച്ചതിനെതിരെയും സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും സമരം സംഘടിപ്പിക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ത്രിതല പഞ്ചായത്തുകളുടെ പദ്ധതി തുക ഓരോ വര്‍ഷവും 15% വീതം വര്‍ധിപ്പിച്ചിരുന്നത് കഴിഞ്ഞ 9 വര്‍ഷമായി ശരാശരി 5% പോലും വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ത്രിതല പഞ്ചായത്തുകള്‍ക്ക് ഫണ്ട് അനുവദിക്കുന്നതായി പരസ്യമായി പ്രഖ്യാപിക്കുകയും സമയത്ത് പണം നല്‍കാതെയും ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയും പദ്ധതികള്‍ സ്പില്‍ ഓവറാക്കി അനുവദിച്ച തുകയുടെ ഭൂരിഭാഗവും തിരികെ എടുക്കുന്ന തന്ത്രമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കികൊണ്ടിരിക്കുന്നതെന്നും ജോയി വെട്ടിക്കുഴി പറഞ്ഞു.
What's Your Reaction?






