തേനിയില്‍ ട്രെയിന്‍ എന്‍ജിന്‍ തട്ടി 14 വയസുകാരന്‍ മരിച്ചു
തേനിയില്‍ ട്രെയിന്‍ എന്‍ജിന്‍ തട്ടി 14 വയസുകാരന്‍ മരിച്ചു

ഇടുക്കി: തമിഴ്‌നാട് തേനിയില്‍ ട്രെയിന്‍ എന്‍ജിന്‍ തട്ടി 14 വയസുകാരന്‍ ദാരുണാന്ത്യം. തേനി ബംഗ്ലാമേടിന് സമീപം ഫോറസ്റ്റ് വനാതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്ന വടിവേല്‍ - ആനന്ദി എന്നിവരുടെ ഇളയ മകന്‍ ഗോകുല്‍ ആണ് മരണപ്പെട്ടത്. വീടിന് സമീപമുള്ള റെയില്‍വേ പാളം ക്രോസ് ചെയ്യുന്നതിനിടയിലാണ് അപകടം. ഈ സമയം ഇതുവഴി കടന്നുപോയ റെയില്‍വേ പാലത്തിന്റെയും ഇലക്ട്രിക് പോസ്റ്റുകളുടെയും അറ്റകുറ്റപ്പണി നടത്തി ബോഡിയില്‍ നിന്ന് മധുരയിലേക്ക് പോയ ട്രെയിന്‍ എന്‍ജിനാണ് ഗോകുലിനെ ഇടിച്ചത്. സംഭവസ്ഥലത്ത് തന്നെ കുട്ടി മരണപ്പെടുകയും ചെയ്തു. ബോഡി പൊലീസും റെയില്‍വേ ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചു. മൃതദേഹം തേനി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. തേനി ബോഡി വരെ റെയില്‍വേ പാളം നീട്ടിയതിനുശേഷം ആദ്യം നടന്ന അപകടമാണ് ഇത്.
What's Your Reaction?






