സിപിഐ എം ജനകീയ പ്രതിഷേധം 10ന് കൊച്ചുതോവാളയില്‍
സിപിഐ എം ജനകീയ പ്രതിഷേധം 10ന് കൊച്ചുതോവാളയില്‍

ഇടുക്കി: കൊച്ചുതോവാളയില്‍ നാട്ടുകാരെ ആക്രമിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത ലഹരി മാഫിയ സംഘങ്ങളെ അമര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം 10ന് ജനകീയ പ്രതിഷേധം നടത്തും. വൈകിട്ട് അഞ്ചിന് കൊച്ചുതോവാളയില്‍ ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് മോഹനന്‍, ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ് എന്നിവര്‍ സംസാരിക്കും.
കഴിഞ്ഞ തിങ്കളാഴ്ച മദ്യപസംഘത്തിന്റെ ആക്രമണത്തില്‍ സ്ത്രീകളും വയോധികരും ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു.
നാട്ടുകാരെ കൈയേറ്റം ചെയ്യുന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിപിഐ എം കൊച്ചുതോവാള ബ്രാഞ്ച് സെക്രട്ടറി കുമ്പിളുങ്കല്‍ കെ ജി ജിലിമോനെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചു. ഇതേസംഘം പുവേഴ്‌സ് മൗണ്ട് കേന്ദ്രീകരിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും അക്രമം നടത്തുന്നതും പതിവാണ്. ലഹരി മാഫിയ സംഘങ്ങളില്‍നിന്ന് ജനങ്ങള്‍ക്ക് സംരക്ഷണമൊരുക്കാന്‍ പാര്‍ട്ടി രംഗത്തിറങ്ങുമെന്നും നേതാക്കള്‍ പറഞ്ഞു.
What's Your Reaction?






