കേരള കോണ്‍ഗ്രസ് എം ചെറുതോണിയില്‍ മലയോര സംരക്ഷണ സദസ് നടത്തി
കേരള കോണ്‍ഗ്രസ് എം ചെറുതോണിയില്‍ മലയോര സംരക്ഷണ സദസ് നടത്തി

ഇടുക്കി: കേന്ദ്ര വനം വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം ചെറുതോണിയില്‍ മലയോര സംരക്ഷണ സദസ് നടത്തി. ഗവ. ചീഫ് വിപ്പ് പ്രൊഫ. എന്‍ ജയരാജ് ഉദ്ഘാടനം ചെയ്തു. കര്‍ഷകന്റെ ജീവനും സ്വത്തിനും അപായമായി വന്യജീവികളുടെ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ 1972-ലെ കേന്ദ്ര വനം വന്യജീവി സംരക്ഷണ നിയമം കര്‍ഷകര്‍ക്ക് അനുകൂലമായി ഭേദഗതി ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുടിയേറ്റ കാലം മുതല്‍ പ്രതിസന്ധികളെ എതിര്‍ത്താണ് കര്‍ഷകന്റെ നിലനില്‍പ്പ്. സംസ്ഥാനത്തിന്റെ ഭക്ഷ്യക്ഷാമം നേരിട്ടിരുന്ന 1942 കാലയളവില്‍ സര്‍ക്കാര്‍ തന്നെ കുടിയിരുത്തിയ കര്‍ഷകരെ കുടിയേറ്റക്കാരായി ചിത്രീകരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. മുല്ലപ്പെരിയാര്‍ വിഷയത്തിലും ബഫര്‍ സോണ്‍ വിഷയവും എല്ലാം കര്‍ഷകരുടെ നിലനില്‍പ്പിനെ തന്നെ പ്രതികൂലമായി ബാധിച്ചത് കേന്ദ്ര മന്ത്രി സഭയുടെ തെറ്റായ നടപടി മൂലമാണ്. വന്യജീവികള്‍ക്ക് വനവും കര്‍ഷകന് കൃഷി ഭൂമിയും അവകാശപ്പെട്ടതാണ്. വനത്തിലെ ആവാസവ്യവസ്ഥതയില്‍ ജീവിക്കേണ്ട വന്യമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങി ആക്രമണം നടത്തുമ്പോള്‍ പ്രതികരിക്കാനാകാതെയാണ് നിയമ നിര്‍മ്മാണം നടത്തിയിരിക്കുകയാണ്. കാര്‍ഷിക മേഖലയില്‍ നിന്ന് കര്‍ഷകര്‍ പട്ടണങ്ങളിലേയ്ക്ക് പലായനം ചെയ്തുകൊണ്ടിരിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയം മൂലമാണെന്നും 53 വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപീകരിച്ച നിയമം കാലാനുസൃതമായി നിയമഭേദഗതി നടത്തണമെന്നും പ്രൊഫ. എന്‍ ജയരാജ് ആവശ്യപ്പെട്ടു. ഭൂവിസ്തൃതിയുടെ 30 ശതമാനം വനവും അതോടൊപ്പം പാറകെട്ടുകളും ജലാശയങ്ങളും നിറഞ്ഞ കേരളത്തില്‍ ജനങ്ങള്‍ക്ക് അധിവസിക്കുന്നതിനുള്ള ഭൂമി പരിമിതമാണ്. 1973 കാലഘട്ടം മുതല്‍ തന്നെ കടുവ സങ്കേതങ്ങളും വന്യജീവി സങ്കേതങ്ങളൂം സംരക്ഷിത വനങ്ങളും എല്ലാം പ്രഖ്യാപിച്ച് ഇടുക്കിയെ വേറിട്ട ജില്ലയാക്കി മാറ്റിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇടുക്കിയില്‍ മാത്രം 8 സംരക്ഷിത വനമേഖലകളാണ് ഉള്ളതെന്നുള്ളതും ഇത്തരം വനമേഖലകള്‍ക്ക് പ്രത്യേക പരിഗണ നല്‍കി കര്‍ഷകര്‍ക്ക് എതിരെ നടപടികള്‍ സ്വീകരിക്കുന്നതും മലയോര കര്‍ഷകരെ പിന്നോട്ട് അടിക്കുന്നതായി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ പറഞ്ഞു. ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമല അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രെസിഡന്റ് രാരീച്ചന്‍ നീറണാക്കുന്നേല്‍, മനോജ്.എം.തോമസ്, ജോസ് കുഴികണ്ടം, ഷിജോ തടത്തില്‍, ടി പി മല്‍ക്ക, ജെയിംസ് മ്ലാകുഴി, റെജി മുക്കാട്ട്, ജോയി വള്ളിയാംതടത്തില്‍, സെലിന്‍ കുഴിഞ്ഞാലില്‍, സുബിത ജോമോന്‍, ജോര്‍ജ് അമ്പഴം, സിബിച്ചന്‍ തോമസ്, സിജി ചാക്കോ, ജോയ് കുഴിപ്പള്ളില്‍, ജോണി ചെമ്പുകട, മിനി ജേക്കബ്, അഭിലാഷ് മാത്യു, മണ്ഡലം പ്രസിഡന്റുമാരായ ജേക്കബ് പിണക്കാട്ടു, ചെറിയാന്‍ കട്ടക്കയം, ബേബി കാഞ്ഞിരതാംകുന്നേല്‍, വില്‍സണ്‍ പുതുപുന്നക്കല്‍, എം വി കുര്യന്‍, ടോമി ഇളംതുരുത്തിയില്‍, ഷാജി കൂത്തോടി, ടെസിന്‍ കളപ്പുര, സേവ്യര്‍ തോമസ്, സിബി മാളിയേക്കല്‍, ഷിബു ഈപ്പന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






