നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയം: അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍
നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയം: അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍

ഇടുക്കി: നിര്‍മാണ സാമഗ്രികളുടെ ക്ഷാമത്തെ തുടര്‍ന്ന് ജില്ലയിലെ നിര്‍മാണ മേഖല പ്രതിസന്ധിയിലാണെന്നും പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും മുന്‍ ഇടുക്കി ഡിസിസി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍. ജില്ലയിലെ ലൈഫ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പ്രതിസന്ധിയിലായി. സിപിഐഎം നേതാക്കളുടെ ബന്ധുക്കള്‍ നടത്തുന്ന അനധികൃത ഘനനമാണ് നിര്‍മാണമേഖലയെ ദുരിതത്തിലാക്കിയത്. ജനം ഗുരുതര പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അടിയന്തര പരിഹാരമുണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിലേക്ക് കോണ്‍ഗ്രസ് നടക്കുമെന്നും ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു.
What's Your Reaction?






