ഇടുക്കി മെഡിക്കല്‍ കോളേജില്‍ കാത്ത് ലാബ് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും
ഇടുക്കി മെഡിക്കല്‍ കോളേജില്‍ കാത്ത് ലാബ് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും
ഇടുക്കി: മലയോര ജനതയുടെ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം. ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തിയായ കാത്ത് ലാബ് ഉടന്‍ നാടിന് സമര്‍പ്പിക്കും. 10 കോടി രൂപ ചെലവഴിച്ച് പുതിയ ബ്ലോക്കിലാണ് കാത്ത് ലാബ് ഒരുങ്ങുന്നത്. സി-ആം ഫ്‌ലൂറോസ്‌കോപ്പി മെഷീന്‍, കോണ്‍ട്രാസ്റ്റ് ഇന്‍ജക്ടര്‍, ലൈഫ് സപ്പോര്‍ട്ട് വെന്റിലേറ്ററുകള്‍ എന്നിവയെല്ലാം കാത്ത് ലാബില്‍ ഘടിപ്പിച്ചുകഴിഞ്ഞു. ഇതിനുപുറമെ അനുബന്ധ പ്രീ-കാത്ത് വാര്‍ഡുകളുടെ നിര്‍മാണവും പൂര്‍ത്തിയായി. ഇനി ബാക്കിയുള്ളത് ജീവനക്കാരുടെ നിയമനം മാത്രമാണ്. നാല് സ്‌പെഷ്യലിസ്റ്റ് കാര്‍ഡിയോളജിസ്റ്റുകളും ടെക്‌നീഷ്യന്‍മാരും ഉള്‍പ്പെടെ 15 അംഗ വിദഗ്ദ്ധ സംഘത്തെ നിയമിക്കുന്നതോടെ ലാബിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ ആരംഭിക്കും. മെഡിക്കല്‍ കോളേജിന് പുറമെ, അടിമാലി താലൂക്ക് ആശുപത്രിയിലും കാത്ത് ലാബ് നിര്‍മാണം അവസാന ഘട്ടത്തിലാണ്. ഒന്‍പത് കോടി രൂപ ചെലവഴിച്ചാണ് അടിമാലിയില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നത്.
What's Your Reaction?