സെക്രട്ടറി ഫയല്‍ നോക്കുന്നത് വഴിവക്കില്‍: രാജകുമാരി പഞ്ചായത്തില്‍ ഭരണസ്തംഭനമെന്ന് യുഡിഎഫ് 

സെക്രട്ടറി ഫയല്‍ നോക്കുന്നത് വഴിവക്കില്‍: രാജകുമാരി പഞ്ചായത്തില്‍ ഭരണസ്തംഭനമെന്ന് യുഡിഎഫ് 

Jul 14, 2026 - 15:12
 0
സെക്രട്ടറി ഫയല്‍ നോക്കുന്നത് വഴിവക്കില്‍: രാജകുമാരി പഞ്ചായത്തില്‍ ഭരണസ്തംഭനമെന്ന് യുഡിഎഫ് 
This is the title of the web page

ഇടുക്കി: രാജകുമാരി പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍ വീഴ്ച വരുത്തുന്നത് ഭരണസ്തംഭനമുണ്ടാക്കുന്നതായി പരാതി. പഞ്ചായത്ത് സെക്രട്ടറി ആഴ്ചകളായി ഓഫീസില്‍ എത്തുന്നില്ലെന്നും ഡിജിറ്റല്‍ സംവിധാനങ്ങളുടെ മറവില്‍ വഴിവക്കിലിരുന്ന് ഓണ്‍ലൈനായി ഫയലുകള്‍ കൈകാര്യം ചെയ്യുന്നതായും യുഡിഎഫ് ആരോപിച്ചു. ഇതിന് എല്‍ഡിഎഫ് ഭരണസമിതി ഒത്താശ ചെയ്യുന്നതായും  വിജിലന്‍സിനും വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയതായും യുഡിഎഫ് അംഗങ്ങള്‍ പറഞ്ഞു. 
സര്‍ക്കാര്‍ ഓഫീസുകള്‍ ഡിജിറ്റലായതോടെ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ എളുപ്പമായെന്നാണ് വയ്പ്പ്. എന്നാല്‍ ഡിജിറ്റല്‍ സംവിധാനങ്ങളെ എങ്ങനെ അട്ടിമറിക്കാമെന്നും ദുരുപയോഗം ചെയ്യാമെന്നും കാണിച്ചുതരികയാണ് സെക്രട്ടറി. ഒരുമാസത്തെ അവധിക്കുശേഷം ജൂണ്‍ 20-നാണ് സെക്രട്ടറി തിരികെ ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ അന്നുമുതല്‍ നാളിതുവരെ ഓഫീസിലെത്തിയിട്ടില്ല. പകരം മറ്റാര്‍ക്കും ചുമതല നല്‍കാത്തതിനാല്‍ സാധാരണക്കാരായ ജനങ്ങളുടെ അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ സാധിക്കുന്നില്ല. നിലവില്‍ കേരളത്തില്‍ എവിടെയിരുന്നും ഫയലുകള്‍ നോക്കാമെന്ന ഡിജിറ്റല്‍ ആനുകൂല്യം മുതലെടുത്ത് സെക്രട്ടറി വഴിവക്കുകളില്‍ വണ്ടി നിര്‍ത്തിയിട്ട് ഓണ്‍ലൈനായി കാര്യങ്ങള്‍ നടത്തുകയാണെന്നാണ് ആക്ഷേപം. ഇതിനുപിന്നില്‍ വന്‍ അഴിമതിക്കഥകളുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ഈ നിയമലംഘനങ്ങളെ ചോദ്യം ചെയ്യേണ്ട പഞ്ചായത്ത് പ്രസിഡന്റും എല്‍ഡിഎഫ് ഭരണസമിതിയും സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് എല്‍ഡിഎഫിനെ വഴിവിട്ട് സഹായിച്ചതിനുള്ള പ്രത്യുപകാരമായാണ് ഈ സംരക്ഷണമെന്നും യുഡിഎഫ് ആരോപിക്കുന്നു. രണ്ട് ദിവസത്തിനകം സെക്രട്ടറി ഓഫീസില്‍ ഹാജരാകുകയോ, അല്ലെങ്കില്‍ പകരം ചുമതല മറ്റാര്‍ക്കെങ്കിലും കൈമാറുകയോ ചെയ്തില്ലെങ്കില്‍ ശക്തമായ സമരവുമായി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്താനാണ് യുഡിഎഫ് തീരുമാനം. വാര്‍ത്താസമ്മേളനത്തില്‍ യുഡിഎഫ് മണ്ഡലം കണ്‍വീനര്‍ റോയി ചാത്തനാട്ട്, മണ്ഡലം സെക്രട്ടറി സുനില്‍, ബ്ലോക്ക് പഞ്ചായത്തംഗം ജിഷ ജോര്‍ജ്, പഞ്ചായത്തംഗങ്ങളായ പ്രദീപ് ശ്രീനിലയം, ജിഷ ബിനു, അഞ്ജു ജോഷി, സിബി സാബു എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow