പൂപ്പാറ മുള്ളന്‍തണ്ടിലെ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയിലെ കൈയേറ്റം റവന്യു വകുപ്പ് അധികൃതര്‍ ഒഴിപ്പിച്ചു

പൂപ്പാറ മുള്ളന്‍തണ്ടിലെ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയിലെ കൈയേറ്റം റവന്യു വകുപ്പ് അധികൃതര്‍ ഒഴിപ്പിച്ചു

Jul 14, 2026 - 15:23
 0
പൂപ്പാറ മുള്ളന്‍തണ്ടിലെ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയിലെ കൈയേറ്റം റവന്യു വകുപ്പ് അധികൃതര്‍ ഒഴിപ്പിച്ചു
This is the title of the web page

ഇടുക്കി: പൂപ്പാറ, രാജകുമാരി വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പൂപ്പാറ മുള്ളന്‍തണ്ടിലെ  സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയിലെ കൈയേറ്റം റവന്യു വകുപ്പ് അധികൃതര്‍ ഒഴിപ്പിച്ചു. രാജകുമാരി വില്ലേജ് ബ്ലോക്ക് 9ലും പൂപ്പാറ വില്ലേജ് 11, 12 ബ്ലോക്കുകളിലെ കൈയേറ്റമാണ് ഒഴിപ്പിച്ചത്. ഇവിടെ നിര്‍മിച്ച താല്‍ക്കാലിക ഷെഡും ഏലം കൃഷിയും അധികൃതര്‍ നീക്കം ചെയ്തു. പതിറ്റാണ്ടുകളായുള്ള കൈവശാവകാശ വാദങ്ങള്‍ പൂര്‍ണമായും തള്ളിക്കൊണ്ടാണ് റവന്യു വകുപ്പിന്റെ ഈ നിര്‍ണായക നീക്കം. ഇവിടെ നിര്‍മിച്ചിരുന്ന താല്‍ക്കാലിക ഷെഡും ഏലം കൃഷിയും നീക്കം ചെയ്തു. നേരത്തെ ഇവിടെ നിര്‍മിച്ച ഒരു പടുതാക്കുളം ദുരന്തനിവാരണ നിയമപ്രകാരം റവന്യു അധികൃതര്‍ നികത്തിയിരുന്നു. 4 പതിറ്റാണ്ടിലധികമായി കൈവശം വച്ചിരുന്ന ഭൂമിയാണിതെന്നായിരുന്നു ഉടമയുടെ വാദം. എന്നാല്‍ ഇതുസംബന്ധിച്ച രേഖകള്‍ ഹാജരാക്കാനായില്ലെന്നും സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് കൈയേറ്റം ഒഴിപ്പിച്ചതെന്നും റവന്യു അധികൃതര്‍ പറയുന്നു.  
ഉടുമ്പന്‍ചോല ഡെപ്യുട്ടി തഹസില്‍ദാര്‍ ജെയ്സണ്‍  ജോര്‍ജ്, പൂപ്പാറ വില്ലേജ് ഓഫീസര്‍ എംഎച്ച് ഫിലാല്‍, രാജകുമാരി വില്ലേജ് ഓഫീസര്‍ കെ ആര്‍ രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow