നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനം വിതരണം ചെയ്തു
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനം വിതരണം ചെയ്തു
ഇടുക്കി: നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ശിശു വികസന പദ്ധതി ഓഫീസ് മുഖേന ഭിന്നശേഷിക്കാര്‍ക്കായി നടപ്പാക്കുന്ന മുച്ചക്ര വാഹന വിതരണ പദ്ധതിക്ക് തുടക്കമായി. 2.50 ലക്ഷം രൂപ ചെലവഴിച്ചുള്ള പദ്ധതിയുടെ ആദ്യഘട്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി ഉദ്ഘാടനംചെയ്തു. ആനക്കല്ല് സ്വദേശി എം മണി, സേനാപതി സ്വദേശി ബൈജു ചാക്കോ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാഹനങ്ങള്‍ നല്‍കിയത്. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷിംല ബീവി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതിയംഗങ്ങളായ കെ ആര്‍ രാമചന്ദ്രന്‍, സോണിയ മാര്‍ട്ടിന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷൈജ സണ്ണി, വിപിന്‍ സി ആഗസ്റ്റിന്‍, ശിശു വികസന പദ്ധതി ഓഫീസര്‍ ടീന ജോയി, ഉദ്യോഗസ്ഥരായ രാജേഷ് ബാബു ടി ആര്‍, സുദീപ് ടി എസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?