നവീകരിച്ച ആറാം മൈല്‍ - മഠത്തിനകത്ത് പടി റോഡ് തുറന്നു
നവീകരിച്ച ആറാം മൈല്‍ - മഠത്തിനകത്ത് പടി റോഡ് തുറന്നു
ഇടുക്കി: ചക്കുപള്ളം പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ ഉള്‍പ്പെട്ട ആറാം മൈല്‍ - മഠത്തിനകത്ത് പടി റോഡ് കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതത്തിനായി തുറന്നുകൊടുത്തു. പ്രസിഡന്റ് റെജിമോള്‍ ഷിബി ഉദ്ഘാടനം നിര്‍വഹിച്ചു. അന്തരിച്ച മുന്‍ പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്റെ 6.5 ലക്ഷം രൂപയുടെ ആസ്തി വികസന ഫണ്ടും 1.25 ലക്ഷം രൂപയുടെ തൊഴിലുറപ്പ് പദ്ധതി വിഹിതവും ഉപയോഗിച്ചാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്. വിനോദസഞ്ചാര കേന്ദ്രമായ ചെല്ലാര്‍കോവിലിലേക്കുള്ള ബൈപ്പാസ് എന്ന നിലയിലും പഞ്ചായത്തിലെ മൂന്നു വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാത എന്ന നിലയിലും ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന റോഡാണിത്. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും വാര്‍ഡ് അംഗവുമായ ജയന്‍ കുഴിക്കാട്ട്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയമോള്‍ സാബു, പഞ്ചായത്തംഗം അശ്വതി കെ എ, മുന്‍ വാര്‍ഡ് മെമ്പര്‍ വത്സമ്മ ജയപ്രകാശ്, തമ്പി വരയന്നൂര്‍, ബിനേഷ് മധുരത്തില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?