നരിയമ്പാറ പുതിയകാവ് ദേവി ക്ഷേത്രത്തില്‍ കുംഭരണി മഹോത്സവം തുടങ്ങി
നരിയമ്പാറ പുതിയകാവ് ദേവി ക്ഷേത്രത്തില്‍ കുംഭരണി മഹോത്സവം തുടങ്ങി

ഇടുക്കി: നരിയമ്പാറ പുതിയകാവ് ദേവി ക്ഷേത്രത്തില്‍ കുംഭരണി മഹോത്സവത്തിന് കൊടിയേറി. 4ന് സമാപിക്കും. ഉത്സവത്തോടനുബന്ധിച്ച് കൊടിമര ഘോഷയാത്രയും തുടര്‍ന്ന് കൊടിയേറ്റും നടന്നു. ആദ്യദിനത്തില്‍ പറ വഴിപാട്, കൊടിമരച്ചുവട്ടില്‍ പറയെടുപ്പ്, നരിയമ്പാറ ശബരിഗിരി ഭജന്‍സിന്റെ ഭജനയും നടത്തി. മേല്‍ശാന്തി മഹാദേവന്‍ എമ്പ്രാന്തിരി മുഖ്യകാര്‍മികത്വം വഹിച്ചു. ദേവസ്വം ഭാരവാഹികളായ കെ കെ തങ്കപ്പന്‍, സുരേഷ് കുഴിക്കാട്ട്, അനീഷ് തങ്കപ്പന്‍, രാജേഷ് നാരായണന്‍, കെ കെ ബാബു, പി പി ചന്ദ്രന്‍, ജെ ജയകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






