അതിഥി തൊഴിലാളി ജന്മംനല്‍കിയ ഇരട്ടക്കുട്ടികള്‍ മരിച്ചു: മാസം തികയാതെ പ്രസവിച്ചത് ശാന്തന്‍പാറ കുടുംബാരോഗ്യ കേന്ദ്രത്തില്‍: കുട്ടികള്‍ മരിച്ചത് തേനി മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രാമധ്യേ
അതിഥി തൊഴിലാളി ജന്മംനല്‍കിയ ഇരട്ടക്കുട്ടികള്‍ മരിച്ചു: മാസം തികയാതെ പ്രസവിച്ചത് ശാന്തന്‍പാറ കുടുംബാരോഗ്യ കേന്ദ്രത്തില്‍: കുട്ടികള്‍ മരിച്ചത് തേനി മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രാമധ്യേ

ഇടുക്കി: ശാന്തന്‍പാറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ അതിഥി തൊഴിലാളി ജന്മംനല്‍കിയ ഇരട്ടക്കുട്ടികള്‍ മരിച്ചു. മധ്യപ്രദേശ് സ്വദേശി അനുരാധ(19) യാണ് മാസം തികയാതെ പ്രസവിച്ചത്. ആറുമാസം ഗര്‍ഭിണിയായ അനുരാധയെ വയറുവേദനയെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയാണ് ശാന്തന്‍പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ഇതിനിടെ ശുചിമുറിയില്‍ പോയപ്പോള്‍ അവിടെ ആദ്യം ആണ്‍കുഞ്ഞിനെ പ്രസവിച്ചു. ആശുപത്രി ജീവനക്കാര്‍ ഇവരെ ശുചിമുറിയില്‍നിന്ന് മാറ്റി പരിചരണം നല്‍കുന്നതിനിടെ മറ്റൊരു ആണ്‍കുട്ടിക്കും ജന്മംനല്‍കി. രണ്ട് കുട്ടികള്‍ക്കും ആദ്യം ചലനം ഉണ്ടായിരുന്നു. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം അമ്മയേയും കുട്ടികളെയും വിദഗ്ധ ചികിത്സയ്ക്കായി തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ആശുപത്രിയില്‍ എത്തും മുമ്പ് രണ്ടു കുട്ടികളും മരിച്ചു. അനുരാധ തേനി മെഡിക്കല്‍ കോളേജില്‍ തീവ്രചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഡോക്ടര്‍മാരുടെ പ്രാഥമിക പരിശോധനയില്‍ കുട്ടികളുടെ മരണത്തില്‍ അസ്വഭാവികത ഇല്ലെന്നാണ് വിവരം.
What's Your Reaction?






