വാഴത്തോപ്പില്‍ സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയില്‍
വാഴത്തോപ്പില്‍ സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയില്‍

ഇടുക്കി: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ സംരക്ഷണഭിത്തി തകര്‍ന്ന് വീട് അപകടാവസ്ഥയിലായി. വാഴത്തോപ്പ് പറേമാവ്, പത്തേക്കര്‍ പനവേലിക്കാട്ടില്‍ സുനില്‍ കുമാറിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെ കാലവര്‍ഷത്തില്‍ സംരക്ഷണഭിത്തിയുടെ കുറച്ച് ഭാഗം ഇടിഞ്ഞിരുന്ന. അന്ന് വീടന്റെ അപകടാവസ്ഥ കാണിച്ച് സുനില്‍ കുമാര്‍ കലക്ടര്‍, വില്ലേജ് ഓഫീസ്, തദ്ദേശ ഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും തുടര്‍ നടപടിയുണ്ടിയില്ല. സംരക്ഷണഭിത്തി പുനര്‍ നിര്‍മിക്കാന്‍ 4 ലക്ഷം രൂപ ചെലവ് വരും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന് ഈ തുക താങ്ങാവുന്നതിനും അപ്പുറമാണ്.
അടിയന്തരമായി സംരക്ഷഭിത്തി പുനര്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ സഹായം ലഭ്യമാക്കണമെന്നാണ് കുടുബത്തിന്റ ആവശ്യം.
What's Your Reaction?






