വണ്ടിപ്പെരിയാര്‍ ഹൈറേഞ്ച് മദ്രസത്തുല്‍ ഇസ്ലാമിയ സ്‌കൂളില്‍ നേച്ചര്‍ ക്ലബ് ഉദ്ഘാടനം ചെയ്തു
വണ്ടിപ്പെരിയാര്‍ ഹൈറേഞ്ച് മദ്രസത്തുല്‍ ഇസ്ലാമിയ സ്‌കൂളില്‍ നേച്ചര്‍ ക്ലബ് ഉദ്ഘാടനം ചെയ്തു

ഇടുക്കി: വണ്ടിപ്പെരിയാര്‍ 62-ാം മൈല്‍ ഹൈറേഞ്ച് മദ്രസത്തുല്‍ ഇസ്ലാമിയ സ്‌കൂളില്‍ നേച്ചര്‍ ക്ലബ് പ്രവര്‍ത്തനം ആരംഭിച്ചു. പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.വി വിജി ഉദ്ഘാടനം ചെയ്തു. മരം നടുന്നതും സംരക്ഷിക്കുന്നതും മാത്രമല്ല പ്രകൃതി സംരക്ഷണം മാലിന്യം വലിച്ചെറിയാതിരിക്കുന്നതും പ്ലാസ്റ്റിക് ദുരുപയോഗം ഒഴിവാക്കുന്നതും നിത്യ ജീവിതത്തില്‍ നാം ചെയ്യേണ്ട പ്രകൃതി സംരക്ഷണമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പല്‍ റാസിക് എ റഹീം അധ്യക്ഷനായി. പെരിയാര്‍ ടൈഗര്‍ റിസര്‍വ് എക്‌സിക്യൂട്ടീവ് അംഗം ഷാജി കുരിശുംമൂട്, അസ്‌ന ഫാത്തിമ, അയിശ ഫര്‍ഹ, ഫൈഹ ഫാത്തിമ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






