കമ്പിളികണ്ടം - ഒറമഠം പടി - കളരിക്കുന്ന് റോഡ് തുറന്നു
കമ്പിളികണ്ടം - ഒറമഠം പടി - കളരിക്കുന്ന് റോഡ് തുറന്നു

ഇടുക്കി: കമ്പിളികണ്ടം - ഒറമഠം പടി - കളരിക്കുന്ന് റോഡ് നവീകരണം പൂര്‍ത്തിയാക്കി തുറന്ന് നല്‍കി. കൊന്നത്തടി പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി. പി മല്‍ക്ക ഉദ്ഘാടനം ചെയ്തു. റോഷി അഗസ്റ്റിന്‍ എംഎല്‍എ ഫണ്ടില്‍ നിന്നനുവദിച്ച തുകയും 14, 15 വാര്‍ഡ് പ്രതിനിധികളും അനുവദിച്ച 1കോടി രൂപ ചെലവഴിച്ചാണ് ടാറിങ് -കോണ്‍ക്രീറ്റ് ജോലികള്‍ പൂര്‍ത്തീകരിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനം നടപ്പാക്കിയ ജനപ്രതിനിധികളെ നാട്ടുകാര്‍ പൊന്നാടയിട്ട് ആദരിച്ചു. പി.കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. എല്‍ദോസ് വി.വി, ജെസി തോമസ്, ഷൈല വര്‍ഗീസ്, രേണുക ഷാജി, തോമസ് ഈറക്കുഴ, ജിന്‍സി തോമസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






