ഭൂനിയമ ഭേദഗതി: എല്‍ഡിഎഫ് വാര്‍ഡുതല അഭിവാദ്യ സദസുകള്‍ 15ന്
ഭൂനിയമ ഭേദഗതി: എല്‍ഡിഎഫ് വാര്‍ഡുതല അഭിവാദ്യ സദസുകള്‍ 15ന്

ഇടുക്കി: ഭൂനിയമ ഭേദഗതി ചട്ടം യാഥാര്‍ഥ്യമാക്കിയ സംസ്ഥാന സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് 15ന് ജില്ലയില്‍ വാര്‍ഡ്തലത്തില്‍ അഭിവാദ്യ സദസ് നടത്താന്‍ എല്‍ഡിഎഫ് തീരുമാനിച്ചു. അയ്യപ്പന്‍കോവില്‍, ചക്കുപള്ളം, വണ്ടന്‍മേട് പഞ്ചായത്തുകളിലെ 50 വാര്‍ഡുകളിലും വൈകിട്ട് സദസുകള്‍ നടത്തുമെന്ന് സിപിഐ എം വണ്ടന്‍മേട് ഏരിയ സെക്രട്ടറി ടി എസ് ബിസി അറിയിച്ചു.
കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്തെ കരിനിയമങ്ങളാണ് ജില്ലയില്‍ ഭൂപ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത് മറികടക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ കോണ്‍ഗ്രസും യുഡിഎഫും തടസങ്ങളുണ്ടാക്കി. ഇപ്പോള്‍ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്ന ഘട്ടത്തില്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ ദുഷ്പ്രചാരണം നടത്തുകയാണ്. ഇത് അവസാനിപ്പിക്കണമെന്നും ടി എസ് ബിസി ആവശ്യപ്പെട്ടു.
What's Your Reaction?






