ഭൂനിയമ ഭേദഗതിയിലൂടെ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചു: കെവിവിഇഎസ്
ഭൂനിയമ ഭേദഗതിയിലൂടെ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചു: കെവിവിഇഎസ്

ഇടുക്കി: വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടപ്പന യൂണിറ്റ് സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തി. ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ ഉദ്ഘാടനം ചെയ്തു. ഭൂനിയമ ഭേദഗതി ചട്ടത്തിലൂടെ സര്‍ക്കാര്‍ ജില്ലയിലെ ജനങ്ങളെ വഞ്ചിച്ചതായി അദ്ദേഹം പറഞ്ഞു. പുതിയ ചട്ടം ഇടുക്കിയിലെ ജനങ്ങള്‍ക്കുള്ള ഓണസമ്മാനമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, ജനങ്ങളെ ചവിട്ടിത്താഴ്ത്തുകയാണ് ചെയ്തതെന്നും സണ്ണി പൈമ്പിള്ളില്‍ കുറ്റപ്പെടുത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ തന്നെ ഭൂസ്വത്ത് തട്ടിയെടുക്കാനുള്ള തന്ത്രമാണ് പുതിയ ചട്ടത്തിലൂടെ നടപ്പാക്കുന്നതെന്ന് ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് കെ ആര്‍ വിനോദ് പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് സാജന്‍ ജോര്‍ജ് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് പി എം ബേബി, ഡയസ് ജോസ്, നിയമവിദഗ്ധന്‍ അഡ്വ. ജോമോന്‍ കെ ചാക്കോ, വിവിധ സംഘടന നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. സമിതി ജില്ലാ കമ്മിറ്റി 15ന് സെക്രട്ടറിയേറ്റ് പടിക്കല്‍ സത്യഗ്രഹ സമരം നടത്തും.
What's Your Reaction?






