മലയോര ഹൈവേ നിര്‍മാണം: ചപ്പാത്തിലെ പെട്രോള്‍ പമ്പുടമയ്ക്ക് പഞ്ചായത്തിന്റെ ഒത്താശ: ബിജെപി ധര്‍ണ നടത്തി
മലയോര ഹൈവേ നിര്‍മാണം: ചപ്പാത്തിലെ പെട്രോള്‍ പമ്പുടമയ്ക്ക് പഞ്ചായത്തിന്റെ ഒത്താശ: ബിജെപി ധര്‍ണ നടത്തി
ഇടുക്കി: അയ്യപ്പന്‍കോവില്‍ ചപ്പാത്തില്‍ സ്വകാര്യ പെട്രോള്‍ പമ്പുഉടമയുടെ ഭൂമി ഏറ്റെടുക്കാതെ മലയോര ഹൈവേയുടെ നിര്‍മാണം അട്ടിമറിച്ച അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ ബിജെപി അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് കമ്മിറ്റി ധര്‍ണ സമരം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. മാട്ടുക്കട്ടയില്‍ നിന്ന് ആരംഭിച്ച പ്രകടനം മേരികുളം ടൗണ്‍ ചുറ്റിയശേഷം പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗത്തില്‍ പമ്പുഉടമയുടെ ഭൂമി ഏറ്റെടുക്കാതെ മലയോര ഹൈവേയുടെ നിര്‍മാണം അട്ടിമറിച്ച അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെയും പമ്പുകാരന് ഒത്താശ ചെയ്ത് ഭരണസമിതിയുടെ തല്‍പരകക്ഷികളെ മാത്രം വിളിച്ച് നടത്തിയ സര്‍വകക്ഷി യോഗത്തിനെതിരേയും നേതാക്കള്‍ ശക്തമായി പ്രതികരിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഒ എസ് ബിനു അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി മണികണ്ഠന്‍, ജില്ലാ ജനറല്‍ സെക്രട്ടറി സന്തോഷ് കുമാര്‍, സന്തോഷ് കൃഷ്ണന്‍, ബിനോജ് കുമാര്‍, സജിന്‍ ഉണ്ണികൃഷ്ണന്‍, വെട്രി വീരന്‍, ജോയി കൊച്ചുകരോട്ട്, സദാശിവന്‍ ആനവിലാസം, ഷാജി കണ്ണിലേത്ത് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

