വണ്ടിപ്പെരിയാറില്‍ 12കാരനെ മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു
വണ്ടിപ്പെരിയാറില്‍ 12കാരനെ മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു

ഇടുക്കി: വിദ്യാര്‍ഥിയായ 12കാരനെ അയല്‍വാസി മര്‍ദിച്ച സംഭവത്തില്‍ വണ്ടിപ്പെരിയാര്‍ പൊലീസ് കേസെടുത്തു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സംഭവസ്ഥലത്ത് പരിശോധന നടത്തും. മാധ്യമ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ 14നാണ് വണ്ടിപ്പെരിയാര്‍ ഗ്രാമ്പി വെടിക്കുഴിയില്‍ 12 വയസുകാരനെ അയല്‍വാസി അകാരണമായി ചെരുപ്പ് ഉപയോഗിച്ച് തലയ്ക്കും കഴുത്തിലും ചങ്കിനും അടിച്ച് പരിക്കേല്‍പ്പിച്ചത്. വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയില്‍നിന്ന് പൊലീസ് സ്റ്റേഷനില്‍ അറിയിച്ച് 10 ദിവസം കഴിഞ്ഞിട്ടും പൊലീസ് കേസെടുത്തിരുന്നില്ല. പാര്‍ട്ടി ഓഫീസില്‍വച്ച് പ്രശ്‌നം പരിഹരിക്കാന്‍ പൊലീസ് നിര്‍ദേശിച്ചതായി കുട്ടിയുടെ മാതാപിതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. സഹായം അഭ്യര്‍ഥിച്ച് ഇവര്‍ സ്‌കൂള്‍ അധികൃതരെയും സമീപിച്ചിരുന്നു. എന്നാല്‍ സ്‌കൂളില്‍ നടന്ന സംഭവമല്ലാത്തതിനാല്‍ ഇടപെടാന്‍ കഴിയില്ലെന്നുപറഞ്ഞ് അധ്യാപകരും കൈയൊഴിഞ്ഞു. തുടര്‍ന്ന്, മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് പൊലീസ് കേസെടുക്കാന്‍ തയാറായത്.
What's Your Reaction?






