ഉപ്പുതോട്ടില്‍ വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി ബോധവല്‍ക്കരണ ക്ലാസ് നടത്തി
ഉപ്പുതോട്ടില്‍ വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി ബോധവല്‍ക്കരണ ക്ലാസ് നടത്തി

ഇടുക്കി: ഉപ്പുതോട് മഹാത്മാ സ്വയംസഹായ സംഘം വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി ബോധവല്‍ക്കരണ ക്ലാസ് നടത്തി. ഉപ്പുതോട് പള്ളി വികാരി ഫാ. തോമസ് നെച്ചിക്കാട്ട് ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി, പ്ലസ്ടു, വിവിധ കോഴ്‌സുകള്‍ പാസായവര്‍ക്കും പുതിയ തൊഴില്‍സംരംഭങ്ങള്‍ തേടുന്നവര്‍ക്കുമായാണ് ശില്‍പ്പശാലയും സെമിനാറുകളും സംഘടിപ്പിച്ചത്. സിവില്‍ സര്‍വീസ് പരിശീലകനും എഴുത്തുകാരനുമായ ഡോ. ജോബിന്‍ എസ് കൊട്ടാരം സെമിനാറും എക്‌സൈസ് ഉദ്യോഗസ്ഥരായ ഡിജോ ദാസ്, ബിനു എന്നിവര്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും നയിച്ചു. കോ ഓര്‍ഡിനേറ്റര്‍ ബേബി ചൂരക്കുഴി അധ്യക്ഷനായി. സംഘം സെക്രട്ടറി വിജയന്‍ കല്ലുങ്കല്‍, ജിമ്മി പള്ളിക്കുന്നേല്‍, എസ്എന്‍ഡിപി യോഗം ശാഖാ പ്രസിഡന്റ് സീമോന്‍ വാസു, ശാസ്ത്രവേദി ജില്ലാ പ്രസിഡന്റ് സണ്ണി കുഴിക്കണ്ടം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡെയ്‌സി, അങ്കണവാടി ജീവനക്കാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, സംഘം പ്രവര്‍ത്തകര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






