കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിലെ അനധികൃത പാര്‍ക്കിങ്: എസ്എച്ച്ഒക്ക് നഗരസഭ കത്ത് നല്‍കി
കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിലെ അനധികൃത പാര്‍ക്കിങ്: എസ്എച്ച്ഒക്ക് നഗരസഭ കത്ത് നല്‍കി

ഇടുക്കി: കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിലെ അനധികൃത പാര്‍ക്കിങ്ങിന് തടയിടാന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നഗരസഭാ കത്ത് നല്‍കി. സര്‍വീസിന് 30 മിനിറ്റ് മുമ്പ് മാത്രമേ ബസുകള്‍ സ്റ്റാന്‍ഡ് കോമ്പൗണ്ടില്‍ പ്രവേശിക്കാവുള്ളുവെന്നാണ് നിയമം. എന്നാല്‍ ഓട്ടം കഴിഞ്ഞ വാഹനങ്ങള്‍ ഉള്‍പ്പെടെ സ്റ്റാന്‍ഡിന്റെ പല ഭാഗത്തും നിര്‍ത്തിയിടുന്നതാണ് പതിവ്. ഇതില്‍ സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയും ഉള്‍പ്പെടുന്നു. അവയോടൊപ്പം സ്വകാര്യ വാഹനങ്ങളും ഇവിടെ പാര്‍ക്ക് ചെയ്യുന്നതോടെ ഗതാഗത തടസവും അപകടങ്ങളും പതിവാണ്. കാല്‍നടയാത്രികരും ബുദ്ധിമുട്ട് നേരിടുന്നു. അനധികൃതമായി ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിനൊപ്പം ബസ് സ്റ്റാന്‍ഡിനുള്ളില്‍ വാഹനങ്ങള്‍ റിപ്പയര്‍ ചെയ്യുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തും. നഗരസഭ കൗണ്‍സില്‍ തീരുമാനം അനുസരിച്ചാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് കത്ത് നല്‍കിയത്.
What's Your Reaction?






